ദില്ലി: സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയത്തില്‍ ചൊവ്വാഴ്ച്ച സുപ്രീംകോടതി അന്തിമ വിധി പറയും. സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയം ചോദ്യചെയ്തുള്ള ബാര്‍ ഉടമകളുടെ ഹര്‍ജിയിലാണ് വിധി പറയുക. ജസ്റ്റിസ് വിക്രംജിത്ത് സെന്‍ വിരമിക്കുന്നതിനാലാണ് പ്രത്യേക സിറ്റിങ്ങ് നടത്തി വിധി പറയുന്നത്.
ജസ്റ്റിസ്ുമാരായ വിക്രംജിത്ത് സെന്‍, ശിവ കീര്‍ത്തി സെന്‍ എന്നിവരുടെ ബെഞ്ച് ബാര്‍കേസില്‍ 29ന് വിധി പറയും. പഞ്ചനക്ഷത്ര ഹോട്ടലുകള്‍ക്ക് മാത്രമായി ബാര്‍ ലൈസന്‍സ് പരിമതപെടുത്തിയ സര്‍ക്കാരിന്റെ മദ്യനയത്തിന് എതിരെ ബാര്‍ ഉടമകള്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതി വിധി പറയുക.
സര്‍ക്കാര്‍ നയം വിവേചന പരമാണെന്നും ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14 ഉറപ്പ് നല്‍കുന്ന തുല്യതയുടെ ലംഘനവുമെന്നാണ് ബാര്‍ ഉടമകളുടെ വാദം. ഈ വാദം സുപ്രീംകോടതി അംഗീകരിച്ചാല്‍ മദ്യനയം നിലനില്‍ക്കില്ലെന്ന് 27-ാം തീയതിയിലെ അന്തിമ വാദത്തില്‍ ബാര്‍ ഉടമകള്‍ക്ക് വേണ്ടി ഹാജരായ ഹരീഷ് സാല്‍വെ വാദിച്ചിരുന്നു.
മദ്യ വില്‍പന മൗലികാവകാശമില്ലെന്നും അതിനാല്‍ ഭരണഘടനയുടെ 14-ാം ആര്‍ട്ടിക്കിളിന്റെ സംരക്ഷണം ചോദിക്കാന്‍ ആകില്ലെന്നും സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ കപില്‍ സിബലും മറുവാദം ഉന്നയിച്ചിരുന്നു. എന്നാല്‍ സര്‍ക്കാര്‍ മദ്യനയം നടപ്പാക്കിയിട്ടും മദ്യ ഉപഭോഗം കുറഞ്ഞില്ലെന്നും 80ശതമാനം വില്‍പനയും ബിവറേജസ് ഔട്ടലറ്റിലൂടെ നടക്കുന്നെന്നും ബാര്‍ ഉടമകള്‍ ചൂണ്ടികാട്ടി.
ബാര്‍ ലൈസന്‍സ് പഞ്ചനക്ഷത്ര ഹോട്ടലുകള്‍ക്ക് മാത്രം എന്ന് സര്‍ക്കാര്‍ പിടിവാശി എന്തിനെന്നും വിനോദസഞ്ചാര പ്രോത്സാഹനം മദ്യനയ ലക്ഷ്യമല്ലെന്നും കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് വിക്രംജിത്ത് സെന്‍ ഈ മാസം 30ന് വിരമിക്കുന്നതിനാലാണ് അവധിക്കാല ബെഞ്ചിന്റെ പ്രത്യേക സിറ്റിങ്ങില്‍ സുപ്രധാന വിധി പറയുന്നത്.
Get real time update about this post categories directly on your device, subscribe now.
Discussion about this post