ലണ്ടന്‍ യാത്രയില്‍ ഏറ്റവും മതിപ്പുണ്ടായത് മലയാളി നേഴ്‌സുമാരോടെന്ന് ഡോ. ടിഎം തോമസ് ഐസക്; നഴ്‌സുമാരെ അഭിനന്ദിച്ചും അവരുടെ ആശങ്കകള്‍ പങ്കുവെച്ചും ഫേസ്ബുക്ക് പോസ്റ്റ്

ബ്രിട്ടനിലെ ഇന്ത്യന്‍ നഴ്‌സുമാരെ അഭിനന്ദിച്ച് ഡോ. ടിഎം തോമസ് ഐസക് എംഎല്‍എയുടെ ഫേസ്ബുക്ക് പോസ്റ്റ്. ‘ഇംഗ്ലീഷ് പ്രാവീണ്യവും സാഹചര്യങ്ങളോട് പൊരുത്തപ്പെടാനുള്ള കഴിവും മുഷിച്ചിലില്ലാതെ ജോലി ചെയ്യാനുള്ള ക്ഷമയും നല്ല പെരുമാറ്റവുമാണ് ഇന്ത്യന്‍ നേഴ്‌സുമാരുടെ പ്രധാന സവിശേഷത എന്ന് ഒരു ബ്രിട്ടീഷ് സുഹൃത്ത് എന്നോട് പറഞ്ഞപ്പോള്‍ എനിക്കും അഭിമാനം തോന്നി. സ്വാഭാവികമായി വിവാഹം കഴിഞ്ഞാല്‍ കുടുംബവും അവിടെയായിരിക്കും. എന്റെ യോഗങ്ങളില്‍ പങ്കെടുത്തവരില്‍ ഭൂരിപക്ഷവും മലയാളി നേഴ്‌സുമാരും അവരുടെ കുടുംബാംഗങ്ങളുമായിരുന്നു. ആത്മവിശ്വാസവും സ്ഥിരോത്സാഹവുമാണ് ഇവരുടെ മുഖമുദ്ര.’- ഫേസ്ബുക്ക് പോസ്റ്റില്‍ ഡോ. ടിഎം തോമസ് ഐസക് പറയുന്നു.

ബ്രിട്ടനിലെ മലയാളി നഴ്‌സുമാരുടെ ആശങ്കകളും തോമസ് ഐസക് പങ്കുവയ്ക്കുന്നു. ‘അടുത്തിടെയായി നേഴ്‌സുമാര്‍ ചെറിയൊരു ആശങ്കയിലാണ്. 35000 പൗണ്ട് വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് മാത്രമേ സ്ഥിരമായ റെസിഡന്‍ഷ്യല്‍ പദവി നല്‍കാന്‍ പാടുള്ളൂ എന്നാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ അഭിപ്രായപ്പെട്ടത്. വിദേശ നേഴ്‌സുമാര്‍ക്ക് കുടിയേറ്റ നിയമത്തിലെ ഈ ശമ്പള മാനദണ്ഡങ്ങള്‍ തിരിച്ചടിയാകും. ഞാന്‍ പങ്കെടുത്ത രണ്ട് യോഗങ്ങളിലും ഇന്ത്യന്‍ വര്‍ക്കേഴ്‌സ് അസോസിയേഷന്റെ പ്രതിനിധികള്‍ ഈ അപകടത്തെക്കുറിച്ച് വിശദീകരിക്കുന്നുണ്ടായിരുന്നു. ജനുവരി 20ന് ഐ.ഡബ്ല്യൂ.എ നേതാക്കള്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയെ കണ്ട് നിവേദനം നല്‍കുമെന്ന് അറിയുന്നു.’ – തോമസ് ഐസക് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

ഡോ. ടിഎം തോമസ് ഐസകിന്റെ ഫേസ്ബുക്ക് പോസ്റ്റ് കാണാം.

എന്റെ ലണ്ടന്‍ യാത്രയില്‍ എനിക്ക്‌ ഏറ്റവും മതിപ്പുണ്ടായത്‌ മലയാളി നേഴ്‌സുമാരോടാണ്‌. ഇപ്പോള്‍ ഏതാണ്ട്‌ 20000-25000 മലയാളി …

Posted by Dr.T.M Thomas Isaac on Saturday, December 26, 2015

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here