മാഷേ, ഒരു ക്ലാസ് കൂടി

മാഷേ, ഒരു ക്ലാസ് കൂടി
കാമ്പസില്‍ ജയ് കാളി മുഴങ്ങുന്നു

മാഷേ, ഒരു പ്രസംഗം കൂടി
പണിക്കളങ്ങളില്‍ നാടോടികള്‍ കരയുന്നു

മാഷേ, ഒരു കുറിപ്പു കൂടി
വാരികകളില്‍ വെടിവട്ടം വാഴുന്നു

മാഷേ, ഒരു ഗര്‍ജ്ജനം കൂടി
കൊടികളില്‍ കരച്ചിലുകള്‍ കിതയ്ക്കുന്നു

മാഷേ, ഒരു കലാപം കൂടി
വീടുകളില്‍ പരസ്യങ്ങള്‍ ഭരിക്കുന്നു

മാഷേ, ഒരു ജീവിതം കൂടി
ആളുകള്‍ ആള്‍ദൈവങ്ങളില്‍ അസ്തമിക്കുന്നു

മാഷേ, ഒരു ക്ലാസ് കൂടി
മാഷേ, ഒരു ക്ലാസ് കൂടി
മാഷേ, ഒരു ക്ലാസ് കൂടി
കുട്ടികളില്‍ കുട്ടികള്‍ നിലയ്ക്കുന്നു

(പ്രൊ. വി. അരവിന്ദാക്ഷന്റെ എണ്‍പത്തിനാലാം ജന്മദിനത്തിന് എഴുതിയത്)

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here