പ്രൊഫ. വി അരവിന്ദാക്ഷന് സാംസ്‌കാരിക കേരളത്തിന്റെ അന്ത്യാഞ്ജലി; സംസ്‌കാരം ലാലൂര്‍ ശ്മശാനത്തില്‍

തൃശ്ശൂര്‍: അന്തരിച്ച മാര്‍ക്‌സിസ്റ്റ് ചിന്തകനും എഴുത്തുകാരനുമായിരുന്ന പ്രൊഫസര്‍ വി അരവിന്ദാക്ഷന് സാംസ്‌കാരിക കേരളത്തിന്റെ അന്ത്യാഞ്ജലി. തൃശൂര്‍ സാഹിത്യ അക്കാദമി ഹാളില്‍ പൊതുദര്‍ശനത്തിനു വച്ച മൃതദേഹം ലാലൂര്‍ ശ്മശാനത്തില്‍ സംസ്‌ക്കരിച്ചു. സാമൂഹിക-രാഷ്ട്രീയ-സാഹിത്യ-സാംസ്‌ക്കാരിക രംഗങ്ങളിലെ നിരവധി പ്രമുഖരണ് അദ്ദേഹത്തിന് അന്തിമോപചാരം അര്‍പ്പിക്കാന്‍ തൃശ്ശൂരിലെ കേരള സാഹിത്യ അക്കാദമി ഹാളിലെത്തിയത്.

കേരളത്തിന്റെ പുരോഗമന ചിന്തയ്ക്കു കരുത്തു നല്‍കിയ പ്രൊഫ. വി അരവിന്ദാക്ഷന്‍ ഇന്നലെ രാത്രിയാണ് അന്തരിച്ചത്. 85 വയസ്സായിരുന്നു. രാവിലെ 10 മണിക്ക് കേരള സാഹിത്യ അക്കാദമി ഹാളില്‍ മൃതദേഹം പൊതുദര്‍ശനം ആരംഭിച്ചു. എഴുത്തുകാരന്‍, പ്രഭാഷകന്‍ എന്നീ നിലകളില്‍ പ്രശസ്തനായിരുന്നു അദ്ദേഹം. 1930 ഒക്ടോബര്‍ 17ന് കൊടുങ്ങല്ലൂരിലായിരുന്നു അദ്ദേഹത്തിന്റെ ജനനം.

ഭാഷാശാസ്ത്രം, സാഹിത്യ സിദ്ധാന്തം, ശാസ്ത്രീയ സംഗീതം, നാടോടി സംഗീതം, കലാവിമര്‍ശം, സൗന്ദര്യ ശാസ്ത്രം, സാഹിത്യ വിമര്‍ശം എന്നീ മേഖലകളില്‍ സവിശേഷ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. മാര്‍ക്‌സും മൂലധനവും, നമുക്കൊരു പാട്ടുപാടാം, ആചാരങ്ങള്‍, ആഘോഷങ്ങള്‍, മൂലധനം ഒരു മുഖവുര, പഴമയും പുതുമയും, മാക്ബത്ത്-ഒരു മുഖവുര, സമന്വയവും സംഘര്‍ഷവും, മൂന്നു മുഖം, സാഹിത്യം സംസ്‌കാരം സമൂഹം എന്നീ പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News