ആദ്യഗര്‍ഭം അലസുന്നവരില്‍ മുന്നില്‍ ഇന്ത്യന്‍ സ്ത്രീകള്‍; പരിചരണക്കുറവും പോഷകാഹാര പ്രശ്‌നങ്ങളും പ്രധാനകാരണമെന്ന് പഠന റിപ്പോര്‍ട്ട്

ദില്ലി: മറ്റ് രാജ്യക്കാരെ അപേക്ഷിച്ച് ആദ്യഗര്‍ഭം അലസിപ്പോകുന്നത് ഇന്ത്യന്‍ സ്ത്രീകളില്‍ കൂടുതലാണെന്ന് പഠനറിപ്പോര്‍ട്ട്. പരിചരണക്കുറവും പോഷകാഹാര പ്രശ്‌നങ്ങളുമാണ് ഗര്‍ബം അലസുന്നതിന് പ്രധാന കാരണമെന്നാണ് പഠന റിപ്പോര്‍ട്ട് പറയുന്നത്. ഗര്‍ഭപാത്രത്തിലെ ഘടനാപ്പിശകും പാരമ്പര്യഘടകങ്ങളും കാരണമാകുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ദില്ലി എയിംസിലെയും മുബൈയിലെ ഡോക്ടര്‍മാരും നടത്തിയ പഠനറിപ്പോര്‍ട്ടിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍. ഇന്ത്യന്‍ സ്ത്രീകളില്‍ ആദ്യ ഗര്‍ഭം അലസ്സല്‍ വര്‍ധിക്കുന്നതായി ഇന്ത്യയിലെ വിവിധ സ്ഥലങ്ങളില്‍ നടത്തിയ പഠനത്തിലൂടെ ഡോകടര്‍മാര്‍ വ്യക്തമാക്കുന്നു.

ഗര്‍ഭപാത്രത്തിലെ ഘടനാപിശകും പാരമ്പര്യേതര രോഗങ്ങളും കാരണമാകുന്നുണ്ടെങ്കിലും ശരിയായ പരിചരണത്തിന്റെ കുറവാണ് ഇതിന് കാരണമെന്ന് ഡോകടര്‍മാര്‍ ചൂണ്ടികാട്ടുന്നു. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഇക്കാര്യത്തില്‍ 8 ശതമാനത്തിന്റെ വര്‍ധനവാണ് ഇന്ത്യന്‍ സ്ത്രീകളില്‍ സംഭവിച്ചത്. ഗ്രാമീണ മേഖലകളിലെ സ്ത്രീകളില്‍ പോഷകാഹാരകുറവാണ് ഗര്‍ഭം അലസലിന് വഴിവയക്കുന്നത്.

നഗരപ്രദേശങ്ങളില്‍ ജീവിതശൈലിയും സ്ത്രീകളില്‍ ഗര്‍ഭ പ്രശ്‌നങ്ങള്‍ക്ക് വഴിവയക്കുന്നു. കേരളത്തിലടക്കം ആദിവാസി സ്ത്രീകള്‍ക്കിടയിലും കുട്ടികള്‍ക്കിടയിലും സമാന പ്രശനങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ഡോ. അനിരുദ്ധ മാല്‍പാനിയുടെ നേതൃത്വത്തിലുള്ള വിദ്ഗദ്ധ സംഘത്തിന്റെ റിപ്പോര്‍ട്ട്.

രാജ്യത്ത് 32ശതമാനം സ്ത്രീകളിലും ഇക്കാര്യം തുടര്‍കഥയാമെന്നും ഡോകടര്‍മാര്‍ ചൂണ്ടികാട്ടുന്നു.ആദ്യപ്രശനത്തില്‍ തന്നെ വിദഗ്ദ്ധ പരിചരണം നേടാന്‍ മടിക്കുന്ന സ്ത്രീകളും അനവധി. അതിനാല്‍ പ്രശനങ്ങള്‍ തുടരെ ആവര്‍ത്തിക്കുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ബോധവത്കരണ പരിപാടിക്കള്‍ക്കായി വലിയ തുക കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരുകളും വകയിരുത്തുന്നു. എന്നാല്‍ ഇതെല്ലാം സംഘടനകളില്‍ മാത്രം ഒതുങ്ങിയെന്ന് വ്യക്തമാക്കുന്നതാണ് പഠന റിപ്പോര്‍ട്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News