ബാഹുബലി സംവിധായകന്‍ രാജമൗലിയുടെ അടുത്ത ചിത്രത്തില്‍ അഭിനയിച്ചേക്കുമെന്ന ഊഹാപോഹങ്ങള്‍ക്കിടെ മോഹന്‍ലാല്‍ എസ്എസ് രാജമൗലിയെ കണ്ടു. തന്റെ ഫേസ്ബുക്ക് പേജിലാണ് മോഹന്‍ലാല്‍ ബ്രഹ്മാണ്ഡ സംവിധായകനൊപ്പം നില്‍ക്കുന്ന ചിത്രം പോസ്റ്റ് ചെയ്തത്. മഹാഭാരതത്തെ അധികരിച്ച് രാജമൗലി ഒരുക്കുന്ന ഗരുഡ എന്ന ചിത്രത്തിലെ വേഷം അവതരിപ്പിക്കാനായി അദ്ദേഹം മോഹന്‍ലാലിനെ സമീപിച്ചെന്ന് നേരത്തേ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍, പിന്നീട് ഗരുഡ എന്ന ബ്രഹ്മാണ്ഡ ചിത്രം ഉടനൊന്നും സാധ്യമാകില്ലെന്നും രാജമൗലി വ്യക്തമാക്കിയിരുന്നു. അടുത്തിടെ കേരളം സന്ദര്‍ശിച്ചപ്പോള്‍ ഇതുസംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മോഹന്‍ലാലിന്റെ അഭിനയത്തെ പുകഴ്ത്തുക മാത്രമേ അദ്ദേഹം ചെയ്തുള്ളൂ.
മഹാഭാരതം തനിക്ക് പ്രിയപ്പെട്ടതാണെങ്കിലും പത്ത് വര്‍ഷത്തെ അനുഭവസമ്പത്തുണ്ടെങ്കിലേ പ്രോജക്ട് തുടങ്ങാനെങ്കിലും സാധിക്കൂവെന്നാണ് രാജമൗലി പറഞ്ഞത്. കഥ പൂര്‍ത്തിയാക്കണമെങ്കില്‍ സിനിമയ്ക്ക് നാല് ഭാഗങ്ങളെങ്കിലും വേണ്ടിവരും. അതിനായി ആറ് വര്‍ഷങ്ങളെങ്കിലും വേണ്ടിവരും. പ്രധാന കഥാപാത്രങ്ങള്‍ തന്നെ ഒരുപാടുണ്ടാവും. ഈ സിനിമയില്‍ അഭിനയിക്കാനായി ഒരു സൂപ്പര്‍താരം തന്റെ കരിയറിലെ തുടര്‍ച്ചയായ ആറ് വര്‍ഷങ്ങള്‍ നല്‍കേണ്ടതായി വരും. അതിന് ഏത് താരം തയ്യാറാവുമെന്നായിരുന്നു രാജമൗലിയുടെ ചോദ്യം. ഇതിനിടെയാണ് മോഹന്‍ലാലും രാജമൗലിയും തമ്മില്‍ കണ്ടത്.
with SS Rajamouli
Posted by Mohanlal on Friday, December 25, 2015
Get real time update about this post categories directly on your device, subscribe now.
Discussion about this post