കശുവണ്ടി വകുപ്പിനെച്ചൊല്ലി ആര്‍എസ്പി – ലീഗ് തര്‍ക്കം രൂക്ഷം; വകുപ്പ് വിട്ടുനല്‍കണമെന്ന് ആര്‍എസ്പി; വിട്ടുനല്‍കാതെ ലീഗ്

കൊല്ലം: കശുവണ്ടി വകുപ്പിനെച്ചൊല്ലി ആര്‍എസ്പി – ലീഗ് തര്‍ക്കം രൂക്ഷം. വകുപ്പ് വിട്ടുനല്‍കണമെന്ന് ആര്‍എസ്പി പരസ്യമായി ആവശ്യപ്പെട്ടു. തൊഴില്‍ വകുപ്പ് മന്ത്രി ഷിബു ബേബിജോണിന് കൈമാറാന്‍ വൈകുന്നതില്‍ ആര്‍എസ്പിയ്ക്ക് കടുത്ത അതൃപ്തിയുണ്ട്.

വ്യവസായ വകുപ്പ് മന്ത്രി പികെ കുഞ്ഞാലിക്കുട്ടി അറിയിച്ചത് പ്രകാരം കശുവണ്ടി വകുപ്പ് ഏറ്റെടുക്കാനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ഷിബു ബേബിജോണ്‍ നടത്തിയിരുന്നു. എന്നാല്‍ വിജ്ഞാപനം ഇറക്കാന്‍ വൈകുന്നത് ശരിയല്ലന്ന് ആര്‍എസ്പി സംസ്ഥാന സെക്രട്ടറി എഎ അസീസ് എംഎല്‍എ പറഞ്ഞു.

ഷിബു ബേബിജോണിന്റെ താല്‍പര്യപ്രകാരമായിരുന്നു ലേബര്‍ കമ്മീഷണര്‍ ആയിരുന്ന കെ ബിജുവിനെ കോര്‍പറേഷന്‍ ചെയര്‍മാനായി നിയമിച്ചതെന്നും ആര്‍എസ്പി സംസ്ഥാന സെക്രട്ടറി എഎ അസീസ് പറഞ്ഞു. വൈകാതെ വിജ്ഞാപനമിറക്കി കാഷ്യു കോര്‍പറേഷന് കീഴിലുള്ള കമ്പനികള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കണമെന്നും എഎ അസീസ് ആവശ്യപ്പെട്ടു

വ്യവസായ മന്ത്രി പികെ കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടത് പ്രകാരമായിരുന്നു കശുവണ്ടി വകുപ്പ് ഏറ്റെടുക്കാന്‍ തൊഴില്‍ വകുപ്പ്മന്ത്രി ഷിബു ബേബി ജോണ്‍ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. എന്നാല്‍ വകുപ്പ് പൂര്‍ണമായി വിട്ടുനല്‍കാനാകില്ലന്നാണ് മുസ്ലീം ലീഗിന്റെ ഇപ്പോഴത്തെ നിലപാട്. വകുപ്പിന്റെ ഉപമന്ത്രിയായി ഇരിക്കുന്നതില്‍ താല്‍പര്യമില്ലന്ന് ഷിബു ബേബി ജോണും അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News