വെള്ളാപ്പള്ളിയുടെ ആലുവ പ്രസംഗം കരുതിക്കൂട്ടിയുള്ളതെന്ന് വിഎം സുധീരന്‍; ഉത്തരവാദപ്പെട്ടവര്‍ ഇത് ഗൗരവത്തിലെടുത്തില്ല; തനിക്ക് വ്യക്തിവൈരാഗ്യം ഇല്ലെന്നും സുധീരന്‍

തിരുവനന്തപുരം: വെള്ളാപ്പള്ളിയുടെ ആലുവ പ്രസംഗവുമായി ബന്ധപ്പെട്ട് കോടതിക്കെതിരെ സുധീരന്റെ പരോക്ഷ വിമര്‍ശനം. വെള്ളാപ്പള്ളിയുടെ പ്രസംഗം കരുതിക്കൂട്ടിയുള്ളതായിരുന്നെന്ന് സുധീരന്‍ പറഞ്ഞു. എഴുതിത്തയ്യാറാക്കിയ കുറിപ്പു നോക്കിയാണ് വെള്ളാപ്പള്ളി പ്രസംഗിച്ചത്. ഇക്കാര്യം ഉത്തരവാദപ്പെട്ടവര്‍ ഗൗരവത്തില്‍ എടുത്തില്ലെന്നും സുധീരന്‍ ചൂണ്ടിക്കാട്ടി. വെള്ളാപ്പള്ളിയുടെ പ്രസംഗത്തില്‍ കഴമ്പില്ലെന്ന കോടതി പരാമര്‍ശത്തെക്കുറിച്ചാണ് സുധീരന്റെ പരോക്ഷ വിമര്‍ശനം.

വെള്ളാപ്പള്ളിയെ താന്‍ വേട്ടയാടുകയാണെന്ന ആരോപണങ്ങള്‍ക്ക് സുധീരന്റെ മറുപടി. വെള്ളാപ്പള്ളിയെ താന്‍ വേട്ടയാടുന്നു എന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണ്. വേട്ടയാടല്‍ തന്റെ രീതിയല്ല. വെള്ളാപ്പള്ളിയോട് തനിക്ക് വ്യക്തിവൈരാഗ്യമില്ല. നിലപാടുകളോടാണ് തനിക്ക് എതിര്‍പ്പുള്ളത്. നിയമത്തിന് അതീതനാകാന്‍ വെള്ളാപ്പള്ളിക്കു സാധിക്കില്ലെന്നും സുധീരന്‍ പറഞ്ഞു.

സുധീരന്‍ തന്നെ വേട്ടയാടുകയാണെന്ന് വെള്ളാപ്പള്ളി നടേശന്‍ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. സുധീരന്റെ ധാര്‍ഷ്ട്യമാണ് ഇതിനു കാരണം. ജനപിന്തുണയും പാര്‍ട്ടിയിലെ പിന്തുണയും നഷ്ടപ്പെട്ടതിനെ തുടര്‍ന്നു മൂന്നാം ഗ്രൂപ്പ് ഉണ്ടാക്കിയാണു സുധീരന്‍ നിലനില്‍ക്കുന്നത്. വ്യക്തിവൈരാഗ്യത്തിലൂന്നിയ പ്രവര്‍ത്തനങ്ങള്‍ കാരണം അദ്ദേഹം സ്വയം നശിക്കുകയാണെന്നും വെള്ളാപ്പള്ളി ആരോപിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News