പൊലീസ് മേധാവി അറിയാന്‍; വാഹനാപകടത്തിന് ഇരയായി അബോധാവസ്ഥയിലായ യുവാവിനെതിരെ കേസെടുത്തു; കൊല്ലം പൊലീസിന്റെ നടപടി അപകടമുണ്ടാക്കിയവരുടെ പരാതിയില്‍

കൊല്ലം: വാഹനാപാകടത്തിന് ഇരയായി അബോധാവസ്ഥയിലായ യുവാവിനെ പ്രതിയാക്കി പൊലീസ് കേസെടുത്തു. കൊല്ലം കാവനാട് കുരീപ്പുഴ സ്വദേശി സുഭാഷിനെതിരെ അഞ്ചാലുമൂട് പൊലീസ് ആണ് കേസെടുത്തത്. അപകടത്തിന് കാരണക്കാരായ ബൈക്ക് യാത്രികരുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.

Accident

കഴിഞ്ഞ ജൂലൈ 12 ന് കൊല്ലം ചെമ്മക്കാട് പാലത്തിന് സമീപത്ത് വെച്ചായിരുന്നു സുഭാഷ് സഞ്ചരിച്ചിരുന്ന ബൈക്കും മറ്റൊരു സ്‌കൂട്ടറും ഇടിച്ച് അപകടം സംഭവിച്ചത്. അപകടത്തില്‍ തലയ്ക്ക് ഗുരതരമായി പുരുക്കേറ്റ സുഭാഷ് അന്നുമുതല്‍ അബോധാവസ്ഥയിലാണ്. ഈ കുടുംബത്തിന്റെ ദുരിതാവസ്ഥ അവഗണിച്ചാണ് അപകടത്തിന് കാരണക്കാരനാക്കി സുഭാഷിനെതിരെ പൊലീസ് കേസെടുത്തത്.

Acci-1

കൊല്ലം സിറ്റി പൊലീസ് കമ്മീഷണറുടെ നിര്‍ദ്ദേശം അവഗണിച്ചാണ് അഞ്ചാലുമൂട് പൊലീസ് കേസെടുത്തതെന്നാണ് സുഭാഷിന്റെ ബന്ധുക്കള്‍ പറയുന്നത്. സുഭാഷിനെതിരെ പരാതിനല്‍കിയ ബൈക്ക് യാത്രക്കാര്‍ക്ക് അപകടത്തില്‍ കാര്യമായി പരുക്ക് പറ്റിയിരുന്നില്ല. തലയ്ക്കും ശരീരത്തിനും ഗുരുതരമായി പരുക്കേറ്റ് കഴിയുന്ന സുബാഷിന് കേസ് എതിരായതിനാല്‍ ഇന്‍ഷുറന്‍സ് ആനുകൂല്യം പോലും ലഭിക്കാത്ത അവസ്ഥയിലുമായി.

രാജ്കുമാര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് കാണാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News