നടി ശീതള്‍ മേനോനും സംവിധായകന്‍ ബിജോയ് നമ്പ്യാരും വിവാഹിതരായി; വിവാഹചടങ്ങുകള്‍ രഹസ്യമായി

കൊച്ചി: ഊഹാപോഹങ്ങള്‍ക്കു വിട. നടിയും മോഡലുമായ ശീതള്‍ മേനോനും സംവിധായകന്‍ ബിജോയ് നമ്പ്യാരും വിവാഹിതരായി. ഏറെക്കാലമായി പ്രണയത്തിലായിരുന്ന ഇരുവരും കഴിഞ്ഞ ദിവസം കൊച്ചിയിലാണ് വിവാഹിതരായത്. അതീവ രഹസ്യമായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹ ചടങ്ങില്‍ പങ്കെടുത്തത്. ഇപ്പോള്‍ അമിതാഭ് ബച്ചനും ഫര്‍ഹാന്‍ അക്തറും കേന്ദ്രകഥാപാത്രങ്ങളാകുന്ന വസീര്‍ ആണ് ബിജോയ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം.

ഭ്രം എന്ന ചിത്രത്തില്‍ ദിനോ മൊറയയുടെ നായികയായിട്ടായിരുന്നു ശീതളിന്റെ അരങ്ങേറ്റം. തുടര്‍ന്ന് കരണ്‍ ജോഹറുടെ മൈ നെയിം ഈസ് ഖാന്‍ എന്ന ചിത്രമാണ് ശീതളിന് ബോളിവുഡില്‍ കാലുറപ്പിക്കാന്‍ അവസരം നല്‍കിയത്. ബിജോയിയുടെ ഡേവിഡിലും ശീതള്‍ അഭിനയിച്ചിട്ടുണ്ട്. 2008-ല്‍ ബിജോയുടെ ശെയ്ത്താനില്‍ അഭിനയിക്കുമ്പോഴാണ് ഇരുവരും പ്രണയബദ്ധരാകുന്നത്. 2007-ല്‍ ബിജോയ് ജൂഹി ബബ്ബറെ വിവാഹം ചെയ്തിരുന്നെങ്കിലും 2008-ല്‍ ബന്ധം പിരിഞ്ഞിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News