മെല്‍ബണ്‍ ടെസ്റ്റില്‍ ഓസ്‌ട്രേലിയക്ക് കൂറ്റന്‍ സ്‌കോര്‍; 551 റണ്‍സിന് ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്തു; വിന്‍ഡീസിന് ബാറ്റിംഗ് തകര്‍ച്ച

മെല്‍ബണ്‍: നാല് അര്‍ധ സെഞ്ച്വറികളുമായി ബാറ്റ്‌സ്മാന്‍മാര്‍ കളം നിറഞ്ഞപ്പോള്‍ വെസ്റ്റ്ഇന്‍ഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്‌സില്‍ ഓസ്‌ട്രേലിയക്ക് കൂറ്റന്‍ സ്‌കോര്‍. രണ്ടാം ദിവസം മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 551 റണ്‍സെന്ന നിലയില്‍ ഓസീസ് ഒന്നാം ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്തു. ഓപ്പണര്‍ ജോ ബേണ്‍സും ഉസ്മാന്‍ ഖവാജയും സ്റ്റീവ് സ്മിത്തും ആദം വോഗ്‌സും സെഞ്ച്വറി നേടി. ജോ ബേണ്‍സ് 128ഉം ഖവാജ 144 ഉം റണ്‍സെടുത്ത് പുറത്തായി. സ്മിത്ത് 134ഉം വോഗ്‌സ് 106ഉം റണ്‍സെടുത്ത് പുറത്താകാതെ നിന്നു. ജെറോം ടെയ്‌ലര്‍ രണ്ടു വിക്കറ്റും ബ്രാത്ത് വെയ്റ്റ് ഒരു വിക്കറ്റും വീഴ്ത്തി.

മറുപടി ബാറ്റിംഗിന് ഇറങ്ങിയ വെസ്റ്റ്ഇന്‍ഡീസിന് ഒന്നാം ഇന്നിംഗ്‌സില്‍ ബാറ്റിംഗ് തകര്‍ച്ചയെ നേരിടുകയാണ്. രണ്ടാം ദിനം കളി അവസാനിപ്പിക്കുമ്പോള്‍ ഒന്നാം ഇന്നിംഗ്‌സില്‍ വിന്‍ഡീസ് ആറു വിക്കറ്റ് നഷ്ടത്തില്‍ 91 റണ്‍സ് എന്ന നിലയിലാണ്. ഓപ്പണര്‍മാര്‍ നടത്തിയ നേരിയ ചെറുത്തു നില്‍പൊഴിച്ചാല്‍ മറ്റെല്ലാവരും സമ്പൂര്‍ണ പരാജയമായിരുന്നു. ബാര്‍ത്ത്‌വെയ്റ്റ് 17ഉം രാജേന്ദ്ര ചന്ദ്രിക 25ഉം ഡ്വെയ്ന്‍ ബ്രാവോ 13, ബ്ലാക്ക്‌വുഡ് 28 റണ്‍സെടുത്തും പുറത്തായി. മര്‍ലോണ്‍ സാമുവല്‍സ്, റാംദിന്‍, ഹോള്‍ഡര്‍ എന്നിവര്‍ റണ്ണൊന്നുമെടുക്കാതെ പുറത്തായി. ഓസീസിനു വേണ്ടി നഥാന്‍ ലിയോണും പാറ്റിന്‍സണും പീറ്റര്‍ സിഡിലും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News