യുവതാരം ധ്യാന്‍ ശ്രീനിവാസനും താനും പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ പൂര്‍ണമായി തള്ളാതെ നടി നമിതാ പ്രമോദ്. സിനിമയില്‍ നിന്നുള്ള ഫോട്ടോകള്‍ കണ്ട് ആളുകള്‍ തെറ്റിദ്ധരിച്ചതാവാമെന്നും താന്‍ ഇതുവരെ പ്രണയത്തിലല്ലെന്നും നമിത മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.
‘അതെയോ? എപ്പോള്‍? സത്യമായിട്ടും ഞാന്‍ അറിഞ്ഞിട്ടില്ല’ എന്ന പരിഹാസത്തോടെയാണ് നമിത ചോദ്യത്തെ നേരിട്ടത്. പ്രണയവാര്‍ത്തകളെ കുറിച്ച് തന്നോടാരും ചോദിച്ചിട്ടില്ലെന്നും താരം അഭിമുഖത്തില്‍ പറയുന്നു. ഇരുവരും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന അടി കപ്യാരേ കൂട്ടമണി എന്ന ചിത്രം റിലീസ് ചെയ്യുന്നതിന് തൊട്ടുമുന്‍പാണ് പ്രണയവാര്‍ത്തകള്‍ സോഷ്യല്‍മീഡിയ വഴി പ്രചരിച്ചത്. തുടര്‍ന്നാണ് വിശദീകരണവുമായി താരം തന്നെ രംഗത്തെത്തിയത്.
അടി കപ്യാരേ കൂട്ടമണി എന്ന ചിത്രത്തില്‍ ചെറുപ്പക്കാരുടേതായ എനര്‍ജിയുണ്ട്. അജുവര്‍ഗീസും ധ്യാനും നീരജ് മാധവുമെല്ലാം അതില്‍ തകര്‍ത്തഭിനയിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ സിനിമയുടെ ചിത്രീകരണ സമയം വളരെ രസമുള്ളതായിരുന്നുവെന്നും നമിത പറയുന്നു.
നവാഗതനായ ജോണ്‍ വര്‍ഗീസാണ് ചിത്രത്തിന്റെ സംവിധായകന്‍. ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ അകപ്പെട്ട് പോകുന്ന ഒരു പെണ്‍കുട്ടിയും തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. മുകേഷ്, അജുവര്‍ഗീസ്, നീരജ് മാധവ് എന്നിവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സാന്ദ്രാ തോമസ് വിജയ് ബാബു കൂട്ടുകെട്ടിലുള്ള ഫ്രൈഡേ ഫിലിംസാണ് ചിത്രത്തിന്റെ നിര്‍മാണം. ജോണും അഭിലാഷ് നായരും ചേര്‍ന്നാണ് കഥയൊരുക്കിയിരിക്കുന്നത്.
Get real time update about this post categories directly on your device, subscribe now.
Discussion about this post