ദുബായ്: ഐസിസി ഏകദിന റാങ്കിംഗില്‍ ചരിത്രത്തിലാദ്യമായി അഫ്ഗാനിസ്താന്‍ ആദ്യ പത്ത് സ്ഥാനങ്ങളിലെത്തി. സിംബാബ്‌വെക്കെതിരെ കഴിഞ്ഞ ദിവസം നേടിയ 49 റണ്‍സ് വിജയമാണ് അഫ്ഗാന് ചരിത്രനേട്ടം സ്വന്തമാക്കാന്‍ സഹായിച്ചത്. ഏകദിന മത്സരങ്ങള്‍ കളിക്കാന്‍ ആരംഭിച്ച ശേഷം അഫ്ഗാന്‍ ആദ്യമായാണ് ആദ്യ പത്തില്‍ ഇടംപിടിക്കുന്നത്. മുന്‍പ് പത്താം സ്ഥാനത്ത് സിംബാബ്‌വെയും അഫ്ഗാനിസ്താന്‍ 12-ാം സ്ഥാനത്തുമായിരുന്നു.
അതേസമയം, ആദ്യ മൂന്നു സ്ഥാനങ്ങള്‍ മാറ്റമില്ലാതെ തുടരുകയാണ്. ഓസ്‌ട്രേലിയയാണ് ഒന്നാം സ്ഥാനത്ത്. ഇന്ത്യ രണ്ടാം സ്ഥാനത്ത് തുടരുന്നു. ദക്ഷിണാഫ്രിക്ക മൂന്നാം സ്ഥാനത്തുണ്ട്. ശ്രീലങ്കയ്‌ക്കെതിരായ പരമ്പര 4-1 എന്ന മാര്‍ജിനില്‍ ജയിച്ചാല്‍ ന്യൂസിലാന്‍ഡിന് ദക്ഷിണാഫ്രിക്കയെ പിന്തള്ളി മൂന്നാം സ്ഥാനത്തെത്താനാകും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here