ദില്ലി: പാക്ക് അധിനിവേശ കാശ്മീര്‍ സ്വതന്ത്രമാക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യമെന്ന് ആര്‍എസ്എസ് മുന്‍ ദേശീയ എക്‌സിക്യൂട്ടിവ് അംഗവും ബിജെപി ജനറല്‍ സെക്രട്ടറിയുമായ റാംമാധവ്. അള്‍ജസീറ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് റാംമാധവ് നിലപാട് വ്യക്തമാക്കിയത്. പാക്കിസ്ഥാനും ബംഗ്ലാദേശും ഇന്ത്യയില്‍ ചേര്‍ന്ന് അഖണ്ഡഭാരതം രൂപീകരിക്കണമെന്നും റാംമാധവ് പറഞ്ഞു.
പാക്ക് അധിനിവേശ കാശ്മീര്‍ സ്വതന്ത്രമാക്കുകയാണ് ഇന്ത്യുടെ ലക്ഷ്യമെന്നും ഇതാണ് ഇന്ത്യാ പാക്ക് പ്രശ്‌നത്തിന്റെ പ്രധാന കാതലെന്നും റാംമാധവ് പറഞ്ഞു. പാക്കിസ്ഥാനും ബംഗ്ലാദേശും ഇന്ത്യയും തമ്മിലുള്ള പുനരേകീകരണം സാധ്യമാണെന്നും ഇരുരാഷ്ട്രങ്ങളും ഇന്ത്യയില്‍ ലയിച്ച് അഖണ്ഡ ഭാരതമായി നിര്‍മ്മിക്കണമെന്നും റാം മാധവ് പറഞ്ഞു. അഖണ്ഡ ഭാരതം എന്ന ആശയം യാഥാര്‍ഥ്യമാകുമെന്ന് ആര്‍എസ്എസ് ഇന്നും വിശ്വസിക്കുന്നെന്ന് റാം മാധവ് അഭിമുഖത്തില്‍ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അപ്രതീക്ഷിത പാക്ക് സന്ദര്‍ശനം നവീന നയതതന്ത്രമെന്ന് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങ് വിശദീകരിക്കുമ്പോഴാണ് ആര്‍എസ്എസ് വ്യക്താവ് നിലപാട് അറിയിച്ചത്. എന്നാല്‍ കാശ്മീര്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ ഇല്ലെന്നാണ് നരേന്ദ്രമോദിയുടെ ലാഹോര്‍ സന്ദര്‍ശന ശേഷവും പാക്ക് നിലപാട്. ഇരു പ്രധാനമന്ത്രിമാരുടേയും കൂടിക്കാഴ്ച്ച ശേഷവും ഇന്ത്യാ പാക്ക് പ്രശ്‌നങ്ങള്‍ പരിഹാര മാര്‍ഗത്തില്‍ അല്ലെന്നും തുടര്‍ ചര്‍ച്ചകള്‍ ആവശ്യമാണെന്നും വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസും വ്യക്തമാക്കിയിരുന്നു.
അതേസമയം, റാംമാധവിന്റെ അഖണ്ഡഭാരത പ്രസ്താവന വിചിത്രവും വാസ്തവ വിരുദ്ധവുമെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
Get real time update about this post categories directly on your device, subscribe now.