ക്ഷേത്രങ്ങളില്‍ മൊബൈല്‍ഫോണ്‍ നിരോധിക്കണമെന്ന് സുരേഷ് ഗോപി; മത്സ്യം വാങ്ങുന്നതും ബിരിയാണി കഴിക്കുന്നതും ദേവന്റെ മുന്നില്‍ വിളിച്ചു കൂവേണ്ട കാര്യമല്ലെന്നും താരം

കണ്ണൂര്‍: ക്ഷേത്രത്തിനുള്ളിലേക്ക് മൊബൈല്‍ഫോണ്‍ കൊണ്ടുവരുന്നത് പൂര്‍ണമായും നിരോധിക്കണമെന്ന് നടന്‍ സുരഷ് ഗോപി. വീട്ടിലേക്ക് മത്സ്യം വാങ്ങുന്നതും ബിരിയാണി കഴിക്കുന്നതും ദേവന്റെ മുന്നില്‍ വിളിച്ചു കൂവേണ്ട കാര്യമല്ലെന്നും ക്ഷേത്ര പരിശുദ്ധി കാത്തുസൂക്ഷിക്കുന്നതിന് മൊബൈല്‍ഫോണ്‍ നിരോധനം അനിവാര്യമാണെന്നും സുരേഷ് ഗോപി പറഞ്ഞു.

ശാന്തമായ അന്തരീക്ഷത്തിലായിരിക്കണം പ്രാര്‍ത്ഥിക്കേണ്ടത്. ശുദ്ധി വീട്ടില്‍നിന്ന് തുടങ്ങണമെന്നും മാതാപിതാക്കള്‍ കുട്ടികളെ ഇതിന് പ്രേരിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. കിഴുത്തള്ളി ഉമാമഹേശ്വര ക്ഷേത്രത്തില്‍ ലക്ഷംദീപം സമര്‍പ്പണത്തിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here