ഡിഡിസിഎ അഴിമതി; ജയ്റ്റ്‌ലിയെ ഒഴിവാക്കി അന്വേഷണ റിപ്പോര്‍ട്ട്; അസോസിയേഷനെ സസ്പെന്‍ഡ് ചെയ്യണമെന്ന് നിര്‍ദേശം; കെജ്‌രിവാള്‍ മാപ്പ് പറയണമെന്ന് ബിജെപി

ദില്ലി: ദില്ലി ക്രിക്കറ്റ് അസോസിയേഷനിലെ ക്രമക്കേടുകളെക്കുറിച്ചുള്ള ദില്ലി സര്‍ക്കാരിന്റെ അന്വേഷണ റിപ്പോര്‍ട്ടില്‍ കേന്ദ്ര മന്ത്രി അരുണ്‍ ജയ്റ്റ്‌ലിയുടെ പേരില്ല. 1999 മുതല്‍ 2013 വരെ അസോസിയേഷന്‍ തലവനായിരുന്ന ജയ്റ്റ്‌ലിയുടെ പേര് റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടില്ലെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

വിജിലന്‍സ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ചേതന്‍ സാന്‍ഗിയുടെ നേതൃത്വത്തിലുള്ള മൂന്നംഗ കമ്മിറ്റിയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെയും പ്രതിപക്ഷ പാര്‍ട്ടികളുടെയും ബിജെപി നേതാക്കളുടെയും ആരോപണങ്ങള്‍ക്കിടെയാണ് ജയ്റ്റ്‌ലിക്ക് ആശ്വാസകരമായ റിപ്പോര്‍ട്ട് പുറത്തുവന്നത്.

അന്വേഷണസംഘം തയ്യാറാക്കിയ 237 പേജ് റിപ്പോര്‍ട്ടില്‍ അസോസിയേഷനെ ബിസിസിഐ ഉടന്‍ സസ്്‌പെന്‍ഡ് ചെയ്യണമെന്നും നിര്‍ദേശിക്കുന്നുണ്ട്. അസോസിയേഷനിലെ നിരവധി ക്രമക്കേടുകളെക്കുറിച്ചും പരാമര്‍ശമുണ്ട്. അതേസമയം, റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ ആരോപണങ്ങള്‍ ഉന്നയിച്ച കെജ്‌രിവാള്‍ മാപ്പ് പറയണമെന്ന് ബിജെപി ആവശ്യപ്പെട്ടു.

ദില്ലി സെക്രട്ടറിയേറ്റില്‍ സിബിഐ നടത്തിയ റെയ്ഡിനെ തുടര്‍ന്നാണ് ജയ്റ്റ്‌ലിക്കെതിരെ ആരോപണങ്ങളുമായി ആംആദ്മി പാര്‍ട്ടി രംഗത്തെത്തിയത്. അഴിമതിയുമായി ബന്ധപ്പെട്ട രേഖകള്‍ കണ്ടെടുക്കുന്നതിനാണ് റെയ്ഡ് നടത്തിയതെന്നും കേജ്‌രിവാള്‍ ആരോപിച്ചിരുന്നു. ഇതിനു പിന്നാലെ ബിജെപി എംപി കീര്‍ത്തി ആസാദും ജെയ്റ്റ്‌ലിയ്‌ക്കെതിരെ ആരോപണമുന്നയിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News