ഇന്ത്യ സാഫ് ഫുട്‌ബോള്‍ സെമിയില്‍; നേപ്പാളിനെ തകര്‍ത്തത് ഒന്നിനെതിരെ നാലുഗോളുകള്‍ക്ക്

തിരുവനന്തപുരം: നേപ്പാളിനെ ഗോള്‍മഴയില്‍ മുക്കി ഇന്ത്യ സാഫ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ സെമിയില്‍ പ്രവേശിച്ചു. നേപ്പാളിനെ ഒന്നിനെതിരെ നാലുഗോളുകള്‍ക്കാണ് ഇന്ത്യ തകര്‍ത്തത്. ലാലിയന്‍ ജൂല(81, 90 മിനിറ്റ്) ഇരട്ട ഗോള്‍ സ്വന്തമാക്കി. റൗളിന്‍ ബോര്‍ഗസ്(26-ാം മിനിറ്റ്), സുനില്‍ ഛേത്രി(68-ാം മിനിറ്റ്) എന്നിവരും ഗോള്‍ നേടി. മൂന്നാം മിനിറ്റില്‍ ബിമല്‍ മഗറാണ് നേപ്പാളിന് വേണ്ടി ഗോള്‍ നേടിയത്.

ശ്രീലങ്കയും അടങ്ങിയ ഗ്രൂപ്പ് എയിലെ ആദ്യമത്സരത്തില്‍ ശ്രീലങ്കയെ എതിരില്ലാത്ത രണ്ട് ഗോളിന് ഇന്ത്യ പരാജയപ്പെടുത്തിയിരുന്നു. ആദ്യമത്സരത്തില്‍ തന്നെ എതിരില്ലാത്ത ഒരു ഗോളിന് ശ്രീലങ്കയോട് തോറ്റാണ് നേപ്പാള്‍ എത്തിയത്.

തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലാണ് മത്സരം നടന്നത്. സാഫ് ടൂര്‍ണ്ണമെന്റില്‍ ഇതുവരെ 11 തവണ പങ്കെടുത്തിട്ടുള്ള ഇന്ത്യ ആറുതവണ ചാമ്പ്യന്‍മാരുമായിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News