ഏത് ലാപ്‌ടോപ്പും ടച്ച് സ്‌ക്രീനാക്കാം; ഉപകരണത്തിന് വില വെറും 3300 രൂപ; വീഡിയോ കാണാം

എല്ലാ മോഡല്‍ ലാപ്‌ടോപ്പും ടച്ച് സ്‌ക്രീനാക്കി ഉപയോഗിക്കാനുള്ള സംവിധാനവുമായി നിയോനോഡെ കമ്പനി. എയര്‍ബാര്‍ എന്ന യുഎസ്ബി ഡിവൈസുമായാണ് സാങ്കേതികരംഗത്തെ പുതിയ മാറ്റത്തിന് തിരിക്കൊളുത്തി നിയോനോഡെ എത്തുന്നത്.

സ്‌കെയില്‍ ആകൃതിയിലുള്ള എയര്‍ബാര്‍ സ്‌ക്രീനിന്റെ താഴെ ഭാഗത്ത് ഘടിപ്പിക്കാം. തുടര്‍ന്ന് പ്രവഹിക്കുന്ന അദൃശ്യമായ പ്രകാശത്തിന്റെ സഹായത്തോടെ ലാപ് സ്‌ക്രീനില്‍ സ്പര്‍ശിച്ചുകൊണ്ട് പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

ഇതിനായി പ്രത്യേക സോഫ്റ്റുവെയറുകളുടെ സഹായം ആവശ്യമില്ല. വിന്‍ഡോസ് 7, 8, 10 തുടങ്ങിയവയുമായി എയര്‍ബാര്‍ പ്രവര്‍ത്തിക്കും. 3305 രൂപയാണ് എയര്‍ബാറിന് നിശ്ചയിച്ചിരിക്കുന്ന വില. മുന്‍കൂട്ടി ഓര്‍ഡര്‍ ചെയ്യുന്നവര്‍ക്ക് 49 ഡോളറിന് ലഭ്യമാകും. അടുത്ത മാസം നടക്കുന്ന കണ്‍സ്യൂമര്‍ ഇലക്ട്രോണിക് പ്രദര്‍ശന പരിപാടിയില്‍ സംവിധാനം ലോകത്തിന് പരിചയപ്പെടുത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News