സിപിഐഎം പ്ലീനം; യെച്ചൂരി ഇന്ന് സംഘടനാപ്രമേയം അവതരിപ്പിക്കും; കേരളത്തെ പ്രതിനിധീകരിച്ച് നാലു പേര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും

കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ നടക്കുന്ന സിപിഐഎം സംഘടനാ പ്ലീനത്തില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഇന്ന് സംഘടനാ പ്രമേയം അവതരിപ്പിക്കും. പ്രമേയാവതരണത്തിന് ശേഷം റിപ്പോര്‍ട്ടിന്‍മേലുള്ള ചര്‍ച്ച ആരംഭിക്കും.

സംഘടനാ പ്ലീനത്തിന്റെ ആദ്യ ദിനം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. റിപ്പോര്‍ട്ടിന്റെ സാരാംശവും സംഘടനാ ശക്തി വര്‍ദ്ധിപ്പിക്കുന്നതിനാവശ്യമായ നിര്‍ദ്ദേശങ്ങളും ഉള്‍പ്പെടുന്ന പ്രമേയ അവതരണമണ് പ്ലീനം രണ്ടാം ദിനത്തിലെ ആദ്യ അജണ്ട.

സംസ്ഥാന ഘടകങ്ങള്‍ നിശ്ചയിച്ച പ്രതിനിധികള്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കും. കേരളത്തെ പ്രതിനിധീകരിച്ച് പി.രാജീവ്,ടി.എന്‍ സീമ, കെ.കെ രാഗേഷ്, കെഎന്‍ ബാലഗോപാല്‍ എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here