സൗദിയില്‍ ബസ് കണ്ടെയ്‌നര്‍ ലോറിയുമായി കൂട്ടിയിടിച്ച് രണ്ടു മലയാളികള്‍ മരിച്ചു; അപകടം ദമാം-റിയാദ് ഹൈവേയില്‍; എട്ടുപേരുടെ നില ഗുരുതരം

റിയാദ്: സൗദി അറേബ്യയില്‍ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് ലോറിയുമായി കൂട്ടിയിടിച്ച് രണ്ടു മലയാളികള്‍ മരിച്ചു. ഉംറ നിര്‍വഹിച്ച് മടങ്ങിയവര്‍ സഞ്ചരിച്ച ബസാണ് കണ്ടെയ്‌നര്‍ ലോറിയുമായി കൂട്ടിയിടിച്ചത്. മലപ്പുറം കോട്ടൂര്‍ സ്വദേശി കുഞ്ഞനന്തനാണ് മരിച്ചവരില്‍ ഒരാള്‍. രണ്ടാമത്തെ ആളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

ദമാം-റിയാദ് ഹൈവേയില്‍ ഞായറാഴ്ച രാത്രി 9.15നാണ് അപകടം. സംഭവത്തില്‍ പരുക്കേറ്റ എട്ടു പേരുടെ നിലഗുരുതരമായി തുടരുകയാണ്. പരുക്കേറ്റവരില്‍ മലയാളികള്‍ ഇല്ലെന്നാണ് പ്രാഥമികനിഗമനം. ഇടിയുടെ ആഘാതത്തില്‍ ബസിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. സിവില്‍ ഡിഫന്‍സും റെഡ്ക്രസന്റും ചേര്‍ന്നാണ് ബസിനുള്ളിലുണ്ടായിരുന്നവരെ പുറത്തെടുത്തത്. ഇവരെ എയര്‍ ആംബുലന്‍സില്‍ അല്‍അഹ്‌സ ആശുപത്രിയിലേക്ക് മാറ്റി.

മലയാളികളുടെ നേതൃത്വത്തില്‍ നടക്കുന്ന സ്വകാര്യ ഉംറ ഗ്രൂപ്പിന്റെ കീഴില്‍ മക്ക, മദീന സന്ദര്‍ശനത്തിന് പുറപ്പെട്ട 50ഓളം യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. ഞായറാഴ്ച വൈകിട്ടാണ് ബസ് ദമ്മാമില്‍ നിന്ന് പുറപ്പെട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel