ശബരിമല വരുമാനത്തില്‍ ഇത്തവണ 10 കോടിയുടെ കുറവ്; തമിഴ്‌നാട് തീര്‍ത്ഥാടകരുടെ വരവ് കുറഞ്ഞതാണ് കാരണമെന്ന് വിലയിരുത്തല്‍

പത്തനംതിട്ട: ശബരിമലയിലെ വരുമാനത്തില്‍ മുന്‍ വര്‍ഷത്തേതിനേക്കാള്‍ 10 കോടി രൂപയുടെ കുറവുണ്ടായെന്ന് കണക്കുകള്‍. 130 കോടി രൂപയാണ് ഇത്തവണത്തെ നടവരവ്. എന്നാല്‍ കഴിഞ്ഞ വര്‍ഷമിത് 141 കോടിയായിരുന്നു. വെള്ളപ്പൊക്കം കാരണം തമിഴ്‌നാട്ടില്‍ നിന്നുള്ള തീര്‍ത്ഥാടകരുടെ വരവ് കുറഞ്ഞതാണ് വരുമാനം കുറയാന്‍ കാരണമെന്നാണ് വിലയിരുത്തല്‍.

അരവണയുടെ വിറ്റ് വരവിലാണ് കുറവുണ്ടായത്. സാധാരണ നട അടയ്ക്കുമ്പോള്‍ അരവണയുടെ സ്റ്റോക്ക് തീര്‍ന്നിരിക്കും. എന്നാല്‍ ഇത്തവണ മകരവിളക്ക് കാലത്തേക്കുള്ള സ്റ്റോക്ക് ആവശ്യത്തിലധികമുണ്ട്. മകരവിളക്കിനായി നട തുറക്കുമ്പോള്‍ ഭക്തര്‍ കൂടുതലായി എത്തുമെന്നാണ് ദേവസ്വം ബോര്‍ഡിന്റെ പ്രതീക്ഷ.

കാണിക്ക ഇനത്തില്‍ 49.58 കോടിയും അരവണയില്‍ 50.29 കോടിയും അപ്പം, നെയ്യഭിഷേകം എന്നിവയിലൂടെ 11.30 കോടി രൂപയുമാണ് ഇത്തവണ ലഭിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News