ടെലിവിഷന്‍ പരസ്യങ്ങളും ഷോകളും അതേപടി പകര്‍ത്തി ദില്‍വാലെയിലെ രംഗങ്ങള്‍; തെളിവായി വീഡിയോ

ആരാധകര്‍ ഏറെ കാത്തിരുന്ന കിംഗ് ഖാന്‍ ചിത്രം ദില്‍വാലെയ്ക്ക് വേണ്ടത്ര നിലവാരം പുലര്‍ത്താന്‍ കഴിഞ്ഞില്ലെന്ന് പ്രേക്ഷകര്‍ തന്നെ അഭിപ്രായപ്പെട്ടിരുന്നു. ഇതിനിടെയാണ് ചിത്രത്തിലെ പല രംഗങ്ങളും കോപ്പിയടിയാണെന്ന ആരോപണവുമായി ഒരു യുട്യൂബ് ചാനല്‍ രംഗത്തെത്തിയത്.

വരുണ്‍ ധവാന്റെ ആദ്യ രംഗം ബിഎംഡബ്യൂവിന്റെ എം4ന്റെ പരസ്യ ചിത്രത്തിന്റെ കോപ്പിയാണെന്നാണ് ഒരു ആരോപണം. കാജോളും ഷാരൂഖും തമ്മിലുള്ള കാര്‍ ചെയ്‌സും തുടര്‍ന്നുള്ള രംഗവും ടോം ക്രൂസിന്റെ എംഐ2 എന്ന ചിത്രത്തില്‍ നിന്ന് കോപ്പിയടിച്ചതെന്നാണ് വീഡിയോ പറയുന്നത്.

ഷാരൂഖ് കജോളിനോട് പ്രണയം പറയുന്ന രംഗം ടിവി ഷോ ആയാ ഹൗ ഐ മെറ്റ് യുവര്‍ മദറില്‍ നിന്നും എടുത്തതാണെന്നും വീഡിയോ പറയുന്നു. വരുണിന്റെ പ്രണയാഭ്യര്‍ത്ഥന ലൗ ആക്ച്വലി എന്ന ഷോയില്‍ നിന്നും എടുത്തതാണെന്നും വീഡിയോ വ്യക്തമാക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News