ഐഎസിന് വന്‍തിരിച്ചടി; ദിവസങ്ങളുടെ പോരാട്ടത്തിനൊടുവില്‍ റമാദി നഗരം സൈന്യം തിരിച്ചുപിടിച്ചു; ആഹ്ലാദം പ്രകടിപ്പിച്ച് ഇറാഖ് ജനത

ബെയ്‌റൂട്ട്: ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരരുടെ നിയന്ത്രണത്തിലായിരുന്ന ഇറാഖിലെ റമാദി നഗരം സൈന്യം തിരിച്ചുപിടിച്ചു. ആഴ്ചകള്‍ നീണ്ട പോരാട്ടത്തിനൊടുവിലാണ് ബാഗ്ദാദില്‍ നിന്നും 100 കിലോമീറ്റര്‍ അകലെയുളള റമാദി സൈന്യം തിരിച്ചു പിടിച്ചത്. ഇറാഖിലെ മൂന്നിലൊന്ന് സ്ഥലങ്ങളും കൈവശപ്പെടുത്തിയ ഐഎസിനെതിരെ സൈന്യം നേടിയ വലിയ വിജയമാണിത്.

കഴിഞ്ഞ മൂന്നുദിവസങ്ങളിലായി 55 തീവ്രവാദികളെ കൊലപ്പെടുത്തിയെന്നും സൈനിക വക്താവ് അറിയിച്ചു. നേരത്തെ ഐഎസിന്റെ നിയന്ത്രണത്തിലായിരുന്ന ടിഷ്‌റിന്‍ ഡാം സൈന്യം തിരിച്ചുപിടിച്ചിരുന്നു. ഐഎസിനു ലഭിച്ചുകൊണ്ടിരുന്ന വൈദ്യുതി വിതരണവും സൈന്യം വിച്ഛേദിച്ചിട്ടുണ്ട്.

സൈന്യത്തിന്റെ മുന്നേറ്റം തടയാന്‍ ഐഎസ് സൃഷ്ടിച്ച തടസങ്ങളെല്ലാം മറിക്കടന്നാണ് ഈ നേട്ടമെന്ന് സൈനിക വക്താവ് അറിയിച്ചു. ചൊവ്വാഴ്ച മുതലാണ് റമാദി പിടിച്ചെടുക്കാനുള്ള പോരാട്ടം സൈന്യം ശക്തമാക്കിയത്. വിജയത്തില്‍ സന്തോഷം പ്രകടിപ്പിച്ച് ഇറാഖ് ജനങ്ങള്‍ ആഹ്ലാദപ്രകടനം നടത്തുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News