നെല്‍വയല്‍ തണ്ണീര്‍ത്തട നിയമ ഭേദഗതി: 10 ഏക്കര്‍ വരെ വയല്‍ നികത്താന്‍ സര്‍ക്കാര്‍ ഒത്താശ നല്‍കി; മന്ത്രിസഭാ യോഗത്തിന്റെ കുറിപ്പ് പുറത്ത്; ചര്‍ച്ച ചെയ്തിട്ടില്ലെന്ന സര്‍ക്കാര്‍ വാദം പൊളിയുന്നു

തിരുവനന്തപുരം: നെല്‍വയല്‍ തണ്ണീര്‍ത്തട ഭേദഗതി നിയമം അട്ടിമറിക്കുന്നതിന് സര്‍ക്കാര്‍ നടത്തിയ ഒത്താശ വ്യക്തമാക്കുന്ന കുറിപ്പുകള്‍ പുറത്ത്. സ്വകാര്യ ആവശ്യത്തിന് 10 ഏക്കര്‍ വരെ നിലം നികത്തുന്നത് നിയമവിധേയമാക്കുന്നത് മന്ത്രിസഭാ യോഗം പരിഗണിച്ചിരുന്നു. ഓര്‍ഡിനന്‍സിന് രൂപം നല്‍കാന്‍ തയാറാക്കിയ മന്ത്രിസഭായോഗത്തിന്റെ കുറിപ്പുകളാണ് പുറത്തുവന്നത്.

നിയമഭേദഗതി ചര്‍ച്ച ചെയ്തിട്ടില്ലെന്ന സര്‍ക്കാര്‍ വാദമാണ് ഇതോടെ പൊളിയുന്നത്. ഓര്‍ഡിനന്‍സിന് നീക്കം നടക്കുന്നുവെന്ന വാര്‍ത്ത മാധ്യമസൃഷ്ടി മാത്രമെന്ന സര്‍ക്കാര്‍ വാദവും ഇതോടെ പൊളിഞ്ഞു. നെല്‍വയല്‍ നികത്തുന്നത് നിയമവിധേയമാക്കിക്കൊണ്ടുള്ള ഭേദഗതി ഓര്‍ഡിനന്‍സായി കൊണ്ടുവരാനായിരുന്നു സര്‍ക്കാര്‍ നീക്കം. നീക്കം വിവാദമായതോടെ സര്‍ക്കാരിലോ യുഡിഎഫിലോ ചര്‍ച്ച നടന്നിട്ടില്ലെന്നും വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നുമായിരുന്നു മന്ത്രി അടൂര്‍ പ്രകാശിന്റെ പ്രതികരണം.

2015 സെപ്തംബര്‍ 15ലെ മന്ത്രിസഭാ യോഗത്തില്‍ പരിഗണിച്ച കുറിപ്പ് സമര്‍പ്പിക്കാന്‍ ഉത്തരവിട്ടത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണെന്നും ഇതില്‍ വ്യക്തമാണ്. വിഷയത്തില്‍ പരിസ്ഥിതി വകുപ്പിന്റെ അഭിപ്രായം രേഖപ്പെടുത്തി അടുത്ത മന്ത്രിസഭായോഗത്തില്‍ സമര്‍പ്പിക്കാനും തീരുമാനം എടുത്തിരുന്നു. എന്നാല്‍ നെല്‍വയല്‍ സംബന്ധിച്ച നിയമ രൂപീകരണത്തിന് അധികാരമുണ്ടെങ്കിലും തണ്ണീര്‍ത്തടത്തിന്റെ കാര്യത്തില്‍ തങ്ങള്‍ക്ക് അധികാരമില്ലെന്നും പരിസ്ഥിതി വകുപ്പ് മറുപടി നല്‍കുകയും ചെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News