നെഹ്‌റുവിനെയും സോണിയയെയും വിമര്‍ശിച്ച് ലേഖനം; കോണ്‍ഗ്രസ് ദര്‍ശനില്‍ നിന്ന് എഡിറ്റര്‍ സുധീര്‍ ജോഷിയെ പുറത്താക്കി; നടപടി ഹൈക്കമാന്‍ഡിന്റേത്

മുംബൈ: ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റുവിനും കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് മഹാരാഷ്ട്ര മുഖമാസിക. കാശ്മീര്‍ വിഷയം വഷളാക്കിയത് നെഹ്‌റുവാണെന്ന് കോണ്‍ഗ്രസ് ദര്‍സന്‍ കുറ്റപ്പെടുത്തി. ചൈന, ടിബറ്റ്, നേപ്പാള്‍ വിഷയങ്ങളിലും നെഹ്‌റുവിന്റെ നിലപാടുകള്‍ തെറ്റായിരുന്നെന്നും കോണ്‍ഗ്രസ് ദര്‍ശനിലെ ലേഖനം കുറ്റപ്പെടുത്തി.

congress-darshan_650x400_81451280604

വല്ലഭായ് പട്ടേലിന്റെ നിര്‍ദേശങ്ങള്‍ അവഗണിച്ചുകൊണ്ടായിരുന്നു നെഹ്‌റുവിന്റെ നീക്കങ്ങള്‍. നെഹ്‌റുവിന് പ്രതിരോധമന്ത്രാലയത്തിന്റെ ചുമതല ഉണ്ടായിരുന്ന സമയത്താണ് കാശ്മീര്‍ ചര്‍ച്ചാവിഷയമായി മാറുന്നതെന്നും ലേഖനത്തില്‍ വിമര്‍ശിച്ചു. ഇറ്റലിയിലെ ഫാസിസ്റ്റ് പടയാളിയായിരുന്ന വ്യക്തിയുടെ മകളായിരുന്നുവെന്നാണ് സോണിയാ ഗാന്ധിക്കെതിരായ ആക്ഷേപം.

ലേഖനം വിവാദമായതോടെ ഖേദപ്രകടനവുമായി പാര്‍ട്ടി നേതാവും മാസികയുടെ എഡിറ്ററുമായ സഞ്ജയ് നിരുപം രംഗത്തെത്തി. ലേഖനത്തെ കുറിച്ച് അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. മാസികയുടെ എഡിറ്റോറിയല്‍ ബോര്‍ഡിനെതിരെ കോണ്‍ഗ്രസ് നേതൃത്വവും രംഗത്തെത്തിയിരുന്നു. ലേഖനം പ്രസിദ്ധീകരിച്ചവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ ആവശ്യപ്പെട്ടു.

ലേഖനത്തിനെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ രംഗത്തെത്തിയതോടെ എഡിറ്റര്‍ക്കെതിരെ നടപടിയെടുത്തു. ലേഖനമെഴുതിയ സുധീര്‍ ജോഷിയെ കോണ്‍ഗ്രസ് ദര്‍ശനില്‍നിന്ന് പുറത്താക്കി. എഐസിസി നേതൃത്വമാണ് നടപടിയെടുത്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here