പട്ടാപ്പകല്‍ കോളജിനു മുന്നില്‍ നിന്ന് വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടു പോയി; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്; പൊലീസ് അന്വേഷണം ആരംഭിച്ചു

ഗുഡ്ഗാവ്: പട്ടാപ്പകല്‍ കോളജിനു മുന്നില്‍ നിന്ന് കോളജ് വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടു പോയി. ഹരിയാനയിലെ ഗുഡ്ഗാവിലാണ് സംഭവം. കോളജിനു മുന്നില്‍ ഒരു കാറില്‍ നിന്ന് രക്ഷപ്പെടാന്‍ പെണ്‍കുട്ടി ശ്രമിക്കുന്നതാണ് സിസിടിവി ദൃശ്യങ്ങളില്‍ ഉള്ളത്. വെളുത്ത സ്വിഫ്റ്റ് കാറിലാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയത്. എന്നാല്‍ കാറിനു നമ്പര്‍ ഉണ്ടായിരുന്നില്ല. പെണ്‍കുട്ടിയെ ബലമായി കാറിനകത്തേക്കു തന്നെ വലിച്ചിട്ട് കാര്‍ വേഗത്തില്‍ ഓടിച്ചു പോകുകയായിരുന്നു.

ഇതുകണ്ട സമീപത്തുണ്ടായിരുന്ന ചിലര്‍ കാറിനു പിന്നാലെ പാഞ്ഞെങ്കിലും ഫലമുണ്ടായില്ല. കാറിനകത്തു രണ്ടുപേര്‍ ഉണ്ടായിരുന്നതായി ദൃക്‌സാക്ഷി പറഞ്ഞു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു.

ദൃശ്യങ്ങള്‍ക്ക് കടപ്പാട്; ടൈംസ് നൗ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News