ഐഎസ് ക്രൂരതകള്‍ പുറംലോകത്തെത്തിച്ച പത്രപ്രവര്‍ത്തകനെ വെടിവെച്ചുകൊന്നു; കൊല്ലപ്പെട്ടത് സിറിയയിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ നജി ജെര്‍ഫ്

അങ്കാറ: സിറിയയിലെ മുതിര്‍ന്ന പത്രപ്രവര്‍ത്തകനും ചലച്ചിത്രകാരനുമായ നജി ജെര്‍ഫിനെ വെടിവെച്ചുകൊന്നു. അലെപ്പോയിലെ ഇസ്ലാമിക് സ്‌റ്റേറ്റ് അലൈപ്പോയില്‍ നടത്തിയ ക്രൂരതകള്‍ പുറംലോകത്തെ അറിയിച്ച മാധ്യമപ്രവര്‍ത്തകനാണ് നജി ജെര്‍ഫ്. തുര്‍ക്കിയിലെ ഗാസിയന്റെപ്പ് എന്ന സ്ഥലത്ത് വച്ചാണ് നജി ജെര്‍ഫിനെ അജ്ഞാതര്‍ വെടിവെച്ചു കൊന്നത്.

തെരുവിലൂടെ നടക്കുന്നതിനിടെ അജ്ഞാതര്‍ വെടിയുതിര്‍ത്തു. തലയ്ക്കാണ് വെടിയേറ്റ നജിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ആക്രമണം ടി 24 എന്ന വാര്‍ത്ത പോര്‍ട്ടല്‍ ഓഫീസിലെ ക്യാമറകളില്‍ പതിഞ്ഞതായി റിപ്പോര്‍ട്ടുണ്ട്. ഇതില്‍നിന്നും അക്രമികളെ കണ്ടെത്താനാകുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ.

കഴിഞ്ഞ മൂന്ന് മാസത്തിനിടെ കൊല്ലപ്പെടുന്ന മൂന്നാമത്തെ പത്രപ്രവര്‍ത്തകനാണ് നജി ജെര്‍ഫ്. തുര്‍ക്കിയിലെ ഹെന്റാ മാഗസിന്റെ എഡിറ്റര്‍ ഇന്‍ ചീഫ് ആണ്. അലൈപ്പോയിലെ ഇസ്ലാമിക് സ്‌റ്റേറ്റിന്റെ ക്രൂരത സംബന്ധിച്ച് നിരവധി ഡോക്യുമെന്ററികളാണ് നജി ജെര്‍ഫ് ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News