ദില്ലിയില്‍ നാലുവയസ്സുകാരി ക്രൂര പീഡനത്തിനിരയായി; വാടകവീടിന്റെ ഉടമസ്ഥനായ 68-കാരന്‍ പിടിയില്‍

ദില്ലി: രാജ്യതലസ്ഥാനം വീണ്ടും ബലാല്‍സംഗങ്ങളുടെ കൂത്തരങ്ങാകുന്നു. ദക്ഷിണ ദില്ലിയില്‍ നാലുവയസ്സുകാരി ക്രൂര പീഡനത്തിനിരയായി. പെണ്‍കുട്ടിയും കുടുംബവും താമസിക്കുന്ന വാടകവീടിന്റെ ഉടമസ്ഥനായ 68 കാരനാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. കുട്ടിയുടെ അച്ഛനും അമ്മയും ജോലി ആവശ്യാര്‍ത്ഥ്ം പുറത്തു പോയ സമയത്താണ് പീഡനം നടന്നത്. സംഭവസമയം പെണ്‍കുട്ടി വീട്ടില്‍ ഒറ്റയ്ക്കായിരുന്നു. രണ്ട് സഹോദരന്‍മാരും വീട്ടില്‍ ഉണ്ടായിരുന്നെങ്കിലും ഇരുവരെയും ഓരോ ആവശ്യത്തിന് പ്രതി പുറത്തേക്ക് പറഞ്ഞയയ്ക്കുകയും ചെയ്തു.

കുട്ടി ഉറങ്ങുമ്പോഴാണ് പീഡിപ്പിച്ചത്. കുട്ടിയെ ഇയാള്‍ ഭീഷണിപ്പെടുത്തുകയും സംഭവം പുറത്ത് ആരോടെങ്കിലും പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി പൊലീസ് പറഞ്ഞു. ഈസമയം പെണ്‍കുട്ടിയുടെ സഹോദരങ്ങള്‍ തിരിച്ചെത്തിയപ്പോള്‍ പ്രതി തിരിച്ചു പോകുകയായിരുന്നു. അമ്മ വന്നപ്പോള്‍ കുട്ടി നടന്നതെല്ലാം അമ്മയോട് പറഞ്ഞു. അമ്മ ഉടന്‍ തന്നെ പൊലീസ് കണ്‍ട്രോള്‍ റൂമില്‍ വിളിക്കുകയും പൊലീസെത്തി പെണ്‍കുട്ടിയെ എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

68 കാരനായ വീട്ടുടമസ്ഥനെ അറസ്റ്റു ചെയ്തതായി പൊലീസ് അറിയിച്ചു. പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പ്രൊഫഷണല്‍ ബ്യൂട്ടീഷന്‍മാരാണ്. വ്യത്യസ്ത സ്ഥലങ്ങളിലാണ് ഇരുവരും ജോലി ചെയ്യുന്നതും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News