അവധിക്കാലമാഘോഷിച്ച് അനുഷ്‌കയും കോഹ്‌ലിയും; ഇരുവരും ഒന്നിച്ചുള്ള കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത്

മുംബൈ: ബോളിവുഡ് താരം അനുഷ്‌ക ശര്‍മയും ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്ടന്‍ വിരാട് കോഹ്‌ലിയും അവധിക്കാലം ആഘോഷിക്കുകയാണ്. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളാണ് ഒടുവില്‍ പുറത്തുവന്നത്. മുംബൈ എയര്‍ പോര്‍ട്ടില്‍ വച്ചാണ് ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ പകര്‍ത്തിയത്.

Virat Kohli and Anushka Sharma. Photo: Yogen Shah

ഇരുവരും തമ്മിലുള്ള പ്രണയം പുറത്തറിഞ്ഞിട്ട് കാലം കുറേ ആയി. അടുത്ത വര്‍ഷം ആദ്യം ഇരുവരുടെയും വിവാഹ നിശ്ചയം നടക്കുമെന്നാണ് സൂചന. ഇതിനിടയിലാണ് അനുഷ്‌കയും വിരാടും അവധി ആഘോഷിക്കുന്നത്.

Virat Kohli and Anushka Sharma. Photo: Yogen Shah

അനുഷ്‌കയും വിരാട് കോഹ്‌ലിയും ഒന്നിച്ചുള്ള ചിത്രങ്ങള്‍ നേരത്തെ നിരവധി തവണ പുറത്തുവന്നിരുന്നു. ഇതിന് ശേഷമാണ് അനുഷ്‌ക വിരാട് കോഹ്‌ലിയുമായി പ്രണയത്തിലാണ് എന്നകാര്യം തുറന്ന് സമ്മതിച്ചത്. ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഫൈനല്‍ കാണാന്‍ അനുഷ്‌കയും കോഹ്‌ലിയും ഗോവയില്‍ എത്തുകയും ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News