അശ്ലീല ട്രെയിലറുമായി അമ്പരപ്പിച്ച മസ്തിസാദേയിലെ ആദ്യ ഗാനം എത്തി; റോം റൊമാന്റികില്‍ സണ്ണിയും തുഷാറും വീര്‍ ദാസും; ഗാനം യൂട്യൂബില്‍ വന്‍ഹിറ്റ്

ബോളിവുഡിന്റെ ചരിത്രത്തില്‍ ആദ്യമായി അശ്ലീല ട്രെയിലര്‍ ഇറക്കി അമ്പരപ്പിച്ച മസ്തിസാദെയിലെ ആദ്യഗാനം പുറത്തിറങ്ങി. റോം റോം റൊമാന്റിക് എന്നു പേരിട്ട ഗാനമാണ് അണിയറ പ്രവര്‍ത്തകര്‍ യൂട്യൂബിലൂടെ പുറത്തിറക്കിയത്. സണ്ണി ലിയോണും തുഷാര്‍ കപൂറും വീര്‍ ദാസുമാണ് ഗാനരംഗത്തില്‍ പ്രത്യക്ഷപ്പെടുന്നത്. അമാല്‍ മാലിക് ആണ് സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. മനോജ് മുന്‍തഷിര്‍ ആണ് വരികള്‍ എഴുതിയത്. മിലപ് മിലന്‍ സംവിധാനം നിര്‍വഹിച്ചിരിക്കുന്ന ചിത്രം ജനുവരി 29ന് തിയറ്ററുകളില്‍ എത്തും.

കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്തത്. പൂര്‍ണമായും അശ്ലീലരംഗങ്ങള്‍ ഉള്‍പ്പെടുന്നതാണ് ട്രെയിലര്‍. 18 വയസ്സു തികഞ്ഞവര്‍ മാത്രം കാണുക എന്ന മുന്നറിയിപ്പോടെയാണ് ട്രെയിലര്‍ റിലീസ് ചെയ്തത്. എ സര്‍ട്ടിഫിക്കേഷനോടു കൂടി എത്തുന്ന അഡല്‍റ്റ് കോമഡി ചിത്രമാണ് മസ്തിസാദെ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News