പുതുവര്‍ഷം ആഘോഷിക്കാന്‍ രാഹുല്‍ ഗാന്ധി യൂറോപ്പിലേക്ക്; പുതുവത്സരാശംസ നേര്‍ന്ന് ട്വീറ്റ്

ദില്ലി: പുതുവര്‍ഷം ആഘോഷിക്കാന്‍ കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി യൂറോപ്പിലേക്ക്. ഏതാനും ദിവസത്തേക്കാണ് രാഹുല്‍ ഗാന്ധി യൂറോപ്പിലേക്ക് പോകുന്നത്. എല്ലാവര്‍ക്കും ട്വിറ്ററിലൂടെ പുതുവത്സരാശംസകള്‍ നേര്‍ന്ന ശേഷമാണ് രാഹുല്‍ യൂറോപ്പിലേക്ക് യാത്രയായത്. നിങ്ങള്‍ക്കും കൂടെയുള്ളവര്‍ക്കും ഈ പുതുവര്‍ഷം കൂടുതല്‍ സന്തോഷം കൊണ്ടുവരട്ടെ എന്നു രാഹുല്‍ ട്വീറ്റ് ചെയ്തു. വിദേശയാത്രയുടെയും ഇടയ്ക്ക് പാര്‍ലമെന്റില്‍ നിന്നു വിട്ടു നിന്നതിന്റെയും പേരില്‍ എതിര്‍ പാര്‍ട്ടികളില്‍ നിന്നും രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉയരുന്ന സാഹചര്യത്തിലാണ് രാഹുലിന്റെ പുതിയ യൂറോപ്പ് യാത്ര എന്നതു ശ്രദ്ധേയമാണ്.

വര്‍ഷം ആദ്യം ഇത്തരത്തില്‍ പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തില്‍ നിന്നു വിട്ടുനിന്ന രാഹുലിന്റെ നടപടി ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. തൊട്ടുപിന്നാലെ രാഹുല്‍ പിക്‌നിക് നടത്തുന്ന ചിത്രങ്ങള്‍ കൂടി പുറത്തു വന്നത് സംഗതി കോണ്‍ഗ്രസിന് കൂടുതല്‍ തലവേദനയുണ്ടാക്കി. നാലുമാസങ്ങള്‍ക്കു ശേഷമാണ് രാഹുല്‍ അവധി കഴിഞ്ഞ് തിരിച്ചെത്തിയത്. ഇത് പാര്‍ട്ടിയെ നയിക്കാന്‍ രാഹുല്‍ പ്രാപ്തനാണോ എന്ന കാര്യത്തില്‍ കോണ്‍ഗ്രസിനകത്തു തന്നെ വലിയ ചര്‍ച്ചക്കിടയാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here