സാംസംഗ് ഗാലക്‌സി എസ് 7-ല്‍ സ്‌ക്രീന്‍ അണ്‍ലോക്കിന് ഐറിസ് സ്‌കാനറും; വില എസ് 6നേക്കാള്‍ കൂടും

അടുത്തവര്‍ഷം വിപണിയില്‍ എത്താനിരിക്കുന്ന സാംസംഗ് ഗാലക്‌സി എസ് 7-ല്‍ പുത്തന്‍ സാങ്കേതികവിദ്യ പരീക്ഷിക്കാനൊരുങ്ങുകയാണ് സാംസംഗ്. ഫോണിന്റെ സ്‌ക്രീന്‍ അണ്‍ലോക്ക് ചെയ്യാന്‍ പുതിയ ഐറിസ് സ്‌കാനറായിരിക്കും സാംസംഗ് ഏര്‍പ്പെടുത്തുന്ന സാങ്കേതിക വിദ്യ എന്നാണ് റൂമറുകള്‍. പോളണ്ട് ആസ്ഥാനമായ ടെക് ബ്ലോഗ് ആന്‍ഡ്രോയ്ഡ്.കോ ം ആണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. കൂടാതെ ഭാവിയില്‍ സാംസംഗിന്റെ എല്ലാ ഫ് ളാഗ്ഷിപ്പ് ഫോണുകളിലും ഈ ഹാര്‍ഡ്‌വെയര്‍ ആയിരിക്കും ഉപയോഗിക്കുകയെന്നും റിപ്പോര്‍ട്ട് പറയുന്നു. എസ് 7ന്റെ വില സംബന്ധിച്ചുള്ള ഊഹാപോഹങ്ങള്‍ക്കും അറുതിയാകുകയാണ്. ഗാലക്‌സി എസ് 6നേക്കാള്‍ കൂടുതലായിരിക്കും എസ് 7ന് വില.

റൂമറുകള്‍ സത്യമായാല്‍ പലതരം ഫീച്ചേഴ്‌സ് എസ്7-ല്‍ ഉണ്ടാകുമെന്നാണ് പറയപ്പെടുന്നത്. മറ്റേതൊരു ആന്‍ഡ്രോയ്ഡ് ഫ് ളാഗ്ഷിപ്പ് ഫോണിനോടും മത്സരിക്കാനുതകുന്ന തരത്തിലുള്ള ഫീച്ചേഴ്‌സ്. എസ് 7 നാലു വേരിയന്റുകളിലാണ് വിപണിയിലെത്തുക. എസ് 7, എസ് 7 പ്ലസ്, എസ് 7 എഡ്ജ്, എസ് 7 എഡ്ജ് പ്ലസ് എന്നിവയാണ് നാലു വേരിയന്റുകള്‍. ഐഫോണ്‍ 6എസിലും 6എസ് പ്ലസിലും ഉപയോഗിച്ച ത്രീഡി ടച്ച് ഹാര്‍ഡ്‌വെയറിനു സമാനമായ പ്രെഷര്‍ സെന്‍സിറ്റീവ് ഡിസ്‌പ്ലേയായിരിക്കും ഫോണിന്റെതെന്നു ഊഹാപോഹമുണ്ട്.

പ്രോസസറിന്റെ കാര്യത്തിലും അല്‍പം കൂടി മുന്നോട്ടു പോകും ഗാലക്‌സി എസ് 7. ക്വാല്‍കോമിന്റെ സ്‌നാപ്ഡ്രാഗണ്‍ 820 എസ്ഒസി പ്രോസസര്‍ ഉപയോഗിക്കുന്ന ആദ്യ ആന്‍ഡ്രോയ്ഡ് ഫോണ്‍ ആയിരിക്കും എസ് 7 എന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇതിനായി ക്വാല്‍കോമും സാംസംഗും പരസ്പരം കൈകോര്‍ത്തിട്ടുണ്ട്. എസ് 6നേക്കാള്‍ വിലക്കൂടുതലായിരിക്കും ഫോണിനെന്ന് അറിയുന്നു. ഈവര്‍ഷം ആദ്യം ഇന്ത്യയില്‍ എത്തിയ എസ് 6ന് 49,990 രൂപയായിരുന്നു വില.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here