മൈക്രോസോഫ്റ്റ് ഇന്ത്യയില്‍ മികവിന്റെ കേന്ദ്രം തുടങ്ങുന്നു; കേന്ദ്രം തുടങ്ങുന്നത് വിശാഖപട്ടണത്ത്; ആന്ധ്ര സര്‍ക്കാരുമായി കരാര്‍ ഒപ്പിട്ടു

വിശാഖപട്ടണം: ടെക്‌നോളജി ഭീമന്‍മാരായ മൈക്രോസോഫ്റ്റ് ഇന്ത്യയില്‍ മികവിന്റെ കേന്ദ്രങ്ങള്‍ തുടങ്ങുന്നു. ആന്ധ്ര പ്രദേശിലെ വിശാഖപട്ടണത്താണ് മികവിന്റെ കേന്ദ്രം തുടങ്ങാന്‍ മൈക്രോസോഫ്റ്റ് ആലോചിക്കുന്നത്. ആന്ധ്രയിലെ ഡിജിറ്റല്‍ വത്കരണത്തിന്റെ ഭാഗമായാണ് മികവിന്റെ കേന്ദ്രങ്ങള്‍ ആരംഭിക്കാന്‍ മൈക്രോസോഫ്റ്റ് പദ്ധതിയിട്ടത്. ഇതിനായി ആന്ധ്രപ്രദേശ് സര്‍ക്കാരുമായി മൈക്രോസോഫ്റ്റ് ധാരണാപത്രം ഒപ്പുവച്ചു. സാങ്കേതികരംഗത്തും ആശയവിനിമയ രംഗത്തും വ്യക്തികള്‍ക്ക് മികച്ച സേവനം നല്‍കുകയാണ് മൈക്രോസോഫ്റ്റിന്റെ ലക്ഷ്യം.

ഹൈദരാബാദിലെത്തിയ മൈക്രോസോഫ്റ്റ് സിഇഒ സത്യ നദെല്ല ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവുമായി കൂടിക്കാഴ്ച നടത്തി. ഒരു മണിക്കൂറിലധികം നീണ്ടുനിന്ന കൂടിക്കാഴ്ചയില്‍ ക്ലൗഡ് ഡാറ്റ ഉപയോഗിച്ച് മികച്ച സേവനം നല്‍കുന്നതില്‍ സംസ്ഥാന സര്‍ക്കാരിന്റെ പൂര്‍ണ സഹകരണം നദെല്ലയ്ക്ക് നായിഡു ഉറപ്പു നല്‍കി. അടുത്ത തവണ ഹൈദരാബാദിലെത്തുമ്പോള്‍ സത്യ നദെല്ല അനന്താപൂര്‍ ജില്ലയില്‍ സന്ദര്‍ശനം നടത്തും.

മൈക്രോസോഫ്റ്റിന്റെ സഹായത്തോടെ മൂന്ന് പ്രൂഫ് ഓഫ് കണ്‍സെപ്റ്റ് സൊല്യൂഷനുകള്‍ സ്ഥാപിക്കാനാണ് സര്‍ക്കാരുമായുള്ള ധാരണാപത്രത്തില്‍ പറയുന്നത്. മൈക്രോസോഫ്റ്റിന്റെ അസൂര്‍ മെഷീന്‍ ലേണിംഗ് ആന്‍ഡ് അഡ്വാന്‍സ്ഡ് വിഷ്വലൈസേഷന്‍ എന്ന സാങ്കേതികവിദ്യയാണ് നടപ്പാക്കുക. വിദ്യാഭ്യാസം, കൃഷി, ഇ-സിറ്റിസണ്‍ സര്‍വീസ് എന്നീ മേഖലകളിലാണ് സങ്കേതികവിദ്യ നടപ്പാക്കാന്‍ ഒരുങ്ങുന്നത്. ഇത് ഈ മേഖലകളിലെ യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ കണ്ടെത്തി പരിഹരിക്കുന്നതിനും അനന്തരഫലം നല്‍കുന്നതിനും സഹായിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News