തൃശൂര്‍: നാട്ടിക ബീച്ച് ഫെസ്റ്റിവെലിനോട് അനുബന്ധിച്ചുള്ള പതിനൊന്നാമത് രാമു കാര്യാട്ട് ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നടനായി മമ്മൂട്ടിയും നടിയായി അമല പോളും തെരഞ്ഞെടുക്കപ്പെട്ടു. പത്തേമാരിയാണ് മികച്ച ചിത്രം. ബീച്ച് ഫെസ്റ്റിവെലിന്റെ സമാപന വേദിയില്‍ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു.
മൂന്ന് ദിവസങ്ങളിലായി നടന്ന നാട്ടിക ബീച്ച് ഫെസ്റ്റിവലിന്റെ സമാപന ചടങ്ങിലാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. മികച്ച നടനുള്ള രാമു കാര്യാട്ട് പുരസ്‌കാരം മമ്മൂട്ടി എറ്റുവാങ്ങി. പത്തേമാരിയിലെ പള്ളിക്കല്‍ നാരായണന്‍ എന്ന കഥാപാത്രത്തെ മുന്‍നിര്‍ത്തിയാണ് പുരസ്‌കാരം സമ്മാനിച്ചത്.
മികച്ച ചിത്രമായി പത്തേമാരിയും സംവിധായകനായി സലിം അഹമ്മദും തെരഞ്ഞെടുക്കപ്പെട്ടു. പത്തേമാരിയിലെ തന്നെ ശബ്ദമിശ്രണത്തിന് റസൂല്‍ പൂക്കുട്ടി പുരസ്‌കാരമേറ്റു വാങ്ങി. മികച്ച ഛായാഗ്രാഹകനായി മധു അമ്പാട്ട് തെരഞ്ഞെടുക്കപ്പെട്ടു. രാമു കാര്യാട്ടിന്റെ മണ്ണില്‍ നടന്ന പുരസ്‌കാര ദാനത്തില്‍ പത്തേമാരി ടീമിന് ലഭിച്ച പിന്തുണയ്ക്ക് മമ്മൂട്ടി നന്ദിയറിയിച്ചു.
മികച്ച സംഗീത സംവിധായകനായി എം.ജയചന്ദ്രനും തെരഞ്ഞെടുക്കപ്പെട്ടു. സമഗ്ര സംഭാവനക്കുള്ള ഗുരു ശ്രേഷ്ഠ പുരസ്‌കാരം നല്‍കി സംവിധായകന്‍ കെ.ജി ജോര്‍ജിനെ ചടങ്ങില്‍ ആദരിച്ചു.
Get real time update about this post categories directly on your device, subscribe now.
Discussion about this post