മദ്യം നല്‍കിയ ശേഷം 14കാരിയെ സൈനികര്‍ മാനഭംഗത്തിനിരയാക്കി

ദില്ലി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ട്രെയിനില്‍ വച്ച് മൂന്നു സൈനികര്‍ മാനഭംഗത്തിനിരയാക്കിയതായി പരാതി. ഹൗറ- അമൃത്‌സര്‍ എക്‌സ്പ്രസില്‍ തിങ്കളാഴ്ചയായിരുന്നു സംഭവം. ബലമായി മദ്യംനല്‍കി കുടിപ്പിച്ച ശേഷമായിരുന്നു പീഡനമെന്ന് ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ഹൗറ ജംഗ്ഷനില്‍ നിന്നാണ് പതിനാലുകാരിയായ പെണ്‍കുട്ടി കയറിയത്. ആദ്യം ഒരു സൈനികന്‍ തന്നെ ബലമായി മദ്യം കുടിപ്പിക്കുകയും തുടര്‍ന്ന് മൂവരും ചേര്‍ന്ന് മാനഭംഗത്തിനിരയാക്കുകയായിരുന്നുവെന്നും പെണ്‍കുട്ടി റെയില്‍വേ പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.

പെണ്‍കുട്ടിയെ വീട്ടില്‍ നിന്ന് കാണാതായതിനെ തുടര്‍ന്ന് പിതാവ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കുട്ടി ട്രെയിനില്‍ കയറിയെന്ന് അറിയിച്ച് പിതാവ് ഹൗറയിലെ ആര്‍പിഎഫിനെ സമീപിക്കുകയായിരുന്നു. ട്രെയിന്‍ മധുപുര്‍ റെയില്‍വേ സ്റ്റേഷനിലെത്തിയപ്പോള്‍ ഉദ്യോഗസ്ഥര്‍ ട്രെയിനില്‍ പരിശോധന നടത്തുകയും അവശയായ നിലയില്‍ പെണ്‍കുട്ടിയെ കണ്ടെത്തുകയുമായിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് ഒരു സൈനികനെ പൊലീസ് അറസ്റ്റ് ചെയ്തു. മറ്റു രണ്ടുപേര്‍ ഒളിവിലാണ്. പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്കു വിധേയയാക്കിയതായി ആര്‍പിഎഫ് അറിയിച്ചു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News