‘സ്മൃതി ഇറാനി മോദിയുടെ രണ്ടാം ഭാര്യ’; കോണ്‍ഗ്രസ് നേതാവിന്റെ പ്രസ്താവനക്കെതിരെ പ്രതിഷേധം ശക്തം

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയെയും കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെയും ബന്ധപ്പെടുത്തി കോണ്‍ഗ്രസ് നേതാവ് നടത്തിയ പരാമര്‍ശത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. പരാമര്‍ശം നടത്തിയ അസം കോണ്‍ഗ്രസ് നേതാവ് നിലമോനി സെന്‍ ദേക്കയ്‌ക്കെതിരെ നടപടിയെടുക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. പ്രസ്താവനക്കെതിരേ ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധം നടത്തുകയും നിലമോനിയുടെ കോലം കത്തിക്കുകയും ചെയ്തു.

സ്മൃതി ഇറാനി മോദിയുടെ രണ്ടാം ഭാര്യയാണെന്നായിരുന്നു മുന്‍ കൃഷിമന്ത്രികൂടിയായ നിലമോനി പറഞ്ഞത്. ഒരു പൊതുപരിപാടിയിലാണ് നിലമോനി വിവാദപ്രസ്താവന നടത്തിയത്. അതേസമയം, കമല്‍പൂരില്‍നിന്നുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ഇയാള്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. കേസ് കമല്‍പുര്‍ പൊലീസ് റന്‍ഗിയ സബ് ഡിവിഷണല്‍ ജുഡീഷല്‍ മജിസ്‌ട്രേറ്റിന് കൈമാറി.

കോണ്‍ഗ്രസിന്റെ സംസ്‌കാരവും നിലവാരവുമാണ് പ്രസ്താവന കാണിക്കുന്നതെന്ന് കേന്ദ്ര കായിക മന്ത്രി സര്‍ബാനന്ദ സോനോവാള്‍ പറഞ്ഞു. ഇവര്‍ക്കെതിരെ എത്രയും വേഗം നടപടി എടുക്കണം. മോദിയെ കുറിച്ച് ഇത്തരം നിലവാരമില്ലാത്ത ആരോപണം ഉന്നയിച്ച ഖേദിക്കും മറ്റുള്ളവര്‍ക്കുമെതിരെ കോണ്‍ഗ്രസില്‍ നിന്ന് ഉടനടി നടപടി ഉണ്ടാകണമെന്നും സോന

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here