സൗദിയില്‍ പെട്രോളിന്റെ വില വര്‍ധിപ്പിച്ചു; പുതിയ നിരക്ക് ജനുവരി 11 മുതല്‍ പ്രാബല്യത്തില്‍

റിയാദ്: സൗദിയില്‍ പുതിയ പെട്രോള്‍ നിരക്കിന് മന്ത്രി സഭ അംഗീകാരം നല്‍കി. പ്രീമിയം 91 പെട്രോളിന് ലിറ്ററിന് 45 ഹലാലയായിരുന്നത് 75 ഹലാലയായും പ്രീമിയം 95ന് 60 ഹലാലയില്‍ നിന്ന് 90 ഹലാലയുമായാണ് വര്‍ധിപ്പിച്ചത്. ജനുവരി 11 മുതല്‍ പുതിയ നിരക്ക് നിലവില്‍വരും. സാമ്പത്തിക മന്ത്രാലയം നിര്‍ദ്ദേശിച്ച പുതിയ നയങ്ങളുടെ അടിസ്ഥാനത്തിലാണ് തീരുമാനം. സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് വില വര്‍ധനവിന് അംഗീകാരം നല്‍കിയത്.

ലോകവ്യാപകമായി പെട്രോള്‍ വില കുറഞ്ഞതിനൊപ്പം സൗദിയില്‍ ഇന്ധനം, വെള്ളം, വൈദ്യുതി എന്നിവയ്ക്ക് നല്‍കിയിരുന്ന സബ്‌സിഡി 2016 ബഡ്ജറ്റില്‍ നിര്‍ത്തലാക്കിയതായി ധനകാര്യ മന്ത്രാലയം അറിയിച്ചിരുന്നു. ഊര്‍ജ്ജ സംരക്ഷണത്തിനും കാര്യക്ഷമമായ ഉപഭോഗത്തിനും ഭാഗമായി കഴിഞ്ഞ അഞ്ച് വര്‍ഷമായി ഇവയുടെയെല്ലാം വില സര്‍ക്കാര്‍ പുനര്‍ നിശ്ചയിക്കുന്നുണ്ട്. നേരത്തെ ആഗോളതലത്തില്‍ എണ്ണവില കുറഞ്ഞതിനെ തുടര്‍ന്ന് യു.എ.ഇ, കുവൈത്ത് തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങള്‍ പെട്രോള്‍ വില വര്‍ധിപ്പിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here