ഉപ്പു തിന്നവര്‍ വെള്ളം കുടിക്കും; ബാര്‍ കോഴയില്‍ ഇനി പലതും തെളിയുമെന്ന് എലഗന്‍സ് ബിനോയ്

കൊച്ചി: ബാര്‍ കോഴ ആരോപണ കേസില്‍ ഇനി പലതും തെളിയുമെന്ന് എലഗന്‍സ് ബാറുടമ ബിനോയ്. സത്യം മറച്ചുവെച്ചവര്‍ ഇനി പലതും തുറന്നുപറയുമെന്നും ഉപ്പു തിന്നവരുണ്ടെങ്കില്‍ വെള്ളം കുടിക്കുമെന്നും ബിനോയ് പറഞ്ഞു. സുപ്രീകോടതിയുടെ ബാര്‍ കേസ് വിധിയോട് പ്രതികരിക്കുകയായിരുന്നു ബിനോയ്. വിധി ബാറുടമകള്‍ക്ക് എതിരാവുകയാണെങ്കില്‍ പലതും തുറന്ന് പറയുമെന്ന് ബിനോയ് നേരത്തെ പറഞ്ഞിരുന്നു.

കേസില്‍ പുനപരിശോധന ഹര്‍ജി നല്‍കുമെന്ന് ബാറുടമകളുടെ പ്രതിനിധിയായ രാജ്കുമാര്‍ ഉണ്ണി പറഞ്ഞു. ശരിയായ പഠനം നടത്താതെയാണ് സര്‍ക്കാര്‍ മദ്യനയം നടപ്പാക്കിയതെന്നും വിധിയില്‍ നിരാശയുണ്ടെന്നും രാജ്കുമാര്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News