ദില്ലിയില്‍ കൊല്ലപ്പെട്ട ആംആദ്മി നേതാവിന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റിയ നിലയില്‍; മൃതദേഹത്തില്‍ ക്രൂര മര്‍ദ്ദനത്തിന്റെ ലക്ഷണങ്ങളും

ദില്ലി: ദില്ലിയില്‍ ആംആദ്മി പാര്‍ട്ടി പ്രദേശിക നേതാവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ദില്ലി പൂര്‍വാഞ്ചല്‍ വിംഗ് ജില്ലാ പ്രസിഡന്റ് ധീരേന്ദ്ര ഈശ്വറിന്റെ മൃതദേഹമാണ് ചതുപ്പില്‍നിന്ന് കണ്ടെത്തിയത്. ഇയാളുടെ വീട്ടില്‍നിന്ന് 100 മീറ്റര്‍ മാത്രം അകലെയാണ് മൃതദേഹം കണ്ടെത്തിയ പ്രദേശം.

ക്രൂരമായി മര്‍ദ്ദനമേറ്റതിന്റേയും കുത്തേറ്റതിന്റേയും ലക്ഷണങ്ങള്‍ മൃതദേഹത്തില്‍ കാണാം. മര്‍ദ്ദനത്തിന് ശേഷം കൊലപ്പെടുത്തി മൃതദേഹം ചതുപ്പില്‍ തള്ളിയതാകാമെന്നാണ് പൊലീസിന്റെ നിഗമനം. ജനനേന്ദ്രിയം മുറിച്ചുമാറ്റിയ നിലയിലാണെന്നും പൊലീസ് അറിയിച്ചു.

ഞായറാഴ്ച വൈകിട്ട് പശ്ചിമ ദില്ലിയില്‍ ഒരു ചടങ്ങില്‍ പങ്കെടുക്കുന്നതിനായാണ് ധീരേന്ദ്ര വീട്ടില്‍നിന്നു പുറപ്പെട്ടത്. പിന്നീട് തിങ്കളാഴ്ച രാവിലെ ആറു മണിയോടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. നിരവധി പേരെ ഇതുവരെ ചോദ്യം ചെയ്തുകഴിഞ്ഞു. പൂര്‍വാഞ്ചലില്‍ രണ്ടാഴ്ച മുന്‍പ് ഒരു യോഗ സ്ഥാപനം ആരംഭിച്ച ഈശ്വറിന് വസ്തുതര്‍ക്കത്തെ തുടര്‍ന്ന് വൈകാതെ അത് അടച്ചുപൂട്ടേണ്ടിവന്നിരുന്നെന്നും ബന്ധുക്കള്‍ പറയുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here