കണ്ണൂരില്‍ ആര്‍എസ്എസ് കേന്ദ്രത്തില്‍ റെയ്ഡ്; ഗര്‍ഭനിരോധന ഉറകളും മദ്യക്കുപ്പികളും സ്റ്റീല്‍ ബോംബുകളും കണ്ടെടുത്തു

കണ്ണൂര്‍: ചാവശ്ശേരി മണ്ണോറയില്‍ ആശാരിക്കോട്ടം ക്ഷേത്രത്തിന് സമീപത്ത് ആര്‍എസ്എസ് കേന്ദ്രത്തില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ ഗര്‍ഭനിരോധന ഉറകളും നിരോധിക്കപ്പെട്ട പാന്‍മസാലകളും മദ്യക്കുപ്പികളും കണ്ടെടുത്തു. ഇതിനു പുറമെ ബിജെപിയുടെ ലഘുലേഖകളും ബോംബ് നിര്‍മാണ സാമഗ്രികളും സ്റ്റീല്‍ ബോംബുകളും കണ്ടെടുത്തിട്ടുണ്ട്. ആര്‍എസ്എസ് ലഘുലേഖകളും പോസ്റ്ററുകളും സൂക്ഷിച്ചിരുന്ന സ്വകാര്യകെട്ടിടത്തില്‍ നിന്നും കസേരയ്ക്കും ബെഞ്ചിനും പുറമെ ഇവിടെയെത്തുന്നവര്‍ക്ക് കിടക്കാനായി തറയ്ക്കുമുകളില്‍ മുളകൊണ്ട് സൗകര്യവും ഒരുക്കിയിട്ടുണ്ട്. ബോംബു നിര്‍മാണത്തോടൊപ്പം അനാശ്യാസ പ്രവര്‍ത്തനങ്ങളടക്കം പ്രോത്സാഹിപ്പിക്കുന്ന കേന്ദ്രം ഒരു ആര്‍എസ്എസ് പ്രവര്‍ത്തകന്റെ വീട്ടുപറമ്പിലെ ഓടിട്ട കെട്ടിടമാണ്.

മൂന്നു വാള്‍, സ്റ്റീല്‍ ബോംബ് ഒട്ടിക്കുന്ന മിശ്രിതം, ഇരുമ്പ് ദണ്ഡുകള്‍, മഴു എന്നിവയും റെയ്ഡില്‍ കണ്ടെടുത്തു. അനാശാസ്യ പ്രവര്‍ത്തനത്തിന് ആര്‍എസ്എസ് നേതാവിനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റു ചെയ്തിരുന്നു. ആര്‍എസ്എസ് പ്രവര്‍ത്തകനായ ചക്കി സൂരജിനെയാണ് ചക്കരക്കല്‍ പൊലീസ് അറസ്റ്റു ചെയ്തത്. സിപിഐഎം അഞ്ചരക്കണ്ടി ഓഫീസ് ആക്രമണമടക്കം നിരവധി കേസുകളില്‍ പ്രതിയാണ് സൂരജ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel