തപാല്‍ വകുപ്പ് പേയ്‌മെന്റ് ബാങ്കുകള്‍ ആരംഭിക്കുന്നു; 2017 മാര്‍ച്ചില്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് മന്ത്രി രവിശങ്കര്‍ പ്രസാദ്

ദില്ലി: ഇന്ത്യന്‍ തപാല്‍ വകുപ്പ് പേയ്‌മെന്റ് ബാങ്കുകള്‍ ആരംഭിക്കാന്‍ ആലോചിക്കുന്നു. 2017 മാര്‍ച്ചില്‍ പേയ്‌മെന്റ് ബാങ്കുകള്‍ ആരംഭിക്കുമെന്ന് കമ്മ്യൂണിക്കേഷന്‍ മന്ത്രി രവിശങ്കര്‍ പ്രസാദ് അറിയിച്ചു. പേയ്‌മെന്റ് ബാങ്കുകള്‍ ആരംഭിക്കാനായി തപാല്‍ വകുപ്പ് സമര്‍പ്പിച്ച 11 അപേക്ഷകള്‍ക്ക് റിസര്‍വ് ബാങ്ക് തത്വത്തില്‍ അംഗീകാരം നല്‍കി. റിസര്‍വ് ബാങ്ക് നിര്‍ദേശങ്ങള്‍ പ്രകാരം ഡിമാന്‍ഡ് ഡെപ്പോസിറ്റ്, പണം അടയ്ക്കല്‍ തുടങ്ങി പല സേവനങ്ങളും പേയ്‌മെന്റ് ബാങ്കുകള്‍ വഴി ലഭിക്കും. ജാപ്പനീസ് കമ്പനിയായ ഹിറ്റാച്ചി പേയ്‌മെന്റ് ബാങ്കുകള്‍ സ്ഥാപിക്കാന്‍ സഹായം വാഗ്ദാനം ചെയ്ത് രംഗത്തെത്തിയതായി മന്ത്രി വ്യക്തമാക്കി.

ഐടി വകുപ്പ് സംഘടിപ്പിക്കുന്ന ഗുഡ് ഗവേണന്‍സ് വീക് എന്ന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. എംടിഎന്‍എല്‍ ഉപയോക്താക്കള്‍ക്കായി സൗജന്യ റോമിംഗ് ഇന്‍കമിംഗ് അടക്കം 23 സേവനങ്ങള്‍ പരിപാടിയില്‍ പ്രഖ്യാപിച്ചു. തപാല്‍ വകുപ്പ് ഇപ്പോള്‍ ആധുനിക വത്കരണത്തിന്റെ പാതയിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News