പാകിസ്താനു വേണ്ടി ചാരവൃത്തി; ഐഎസ്‌ഐ ബന്ധമുള്ള മലയാളി വ്യോമസേനാ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

ദില്ലി: പാകിസ്താന്‍ ചാരസംഘടനയായ ഐഎസ്‌ഐയ്ക്കു വേണ്ടി ചാരവൃത്തി നടത്തിയതിന് മലയാളിയായ വ്യോമസേനാ ഉദ്യോഗസ്ഥനെ ദില്ലി പൊലീസ് അറസ്റ്റു ചെയ്തു. പഞ്ചാബിലെ ബട്ടിണ്ടയില്‍ നിന്നാണ് മലയാളി ഉദ്യോഗസ്ഥനായ രഞ്ജിത്തിനെ പൊലീസ് അറസ്റ്റു ചെയ്തത്. കഴിഞ്ഞ ദിവസം കസ്റ്റഡിയില്‍ എടുത്ത ഇയാളെ ദില്ലിയിലെ പാട്യാല ഹൗസ് കോടതിയില്‍ ഹാജരാക്കി. ഇയാളെ നാലു ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. കേരളത്തില്‍ രഞ്ജിത്തിന്റെ സ്വദേശം ഏതാണെന്നു വ്യക്തമായിട്ടില്ല.

പഞ്ചാബിലെ ഇന്തോ-പാക് അതിര്‍ത്തിക്ക് സമീപമുള്ള ബട്ടിണ്ട എയര്‍ഫോഴ്‌സ് സ്‌റ്റേഷനിലെ ലീഡിംഗ് എയര്‍ക്രാഫ്റ്റ് മാനായിരുന്നു രഞ്ജിത്. യുദ്ധവിമാനങ്ങളുടെ വിന്യാസം സംബന്ധിച്ച കാര്യങ്ങള്‍ എല്ലാം രഞ്ജിത്തിന് അറിയാം. മൂന്നു മാസങ്ങളായി രഞ്ജിത്ത് ഇന്റലിജന്‍സിന്റെ നിരീക്ഷണത്തിലായിരുന്നു. ജമ്മുവിലെ ഒരു സ്ത്രീ വഴിയാണ് ഇയാള്‍ ഐഎസ്‌ഐക്ക് വിവരങ്ങള്‍ കൈമാറിയിരുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. സോഷ്യല്‍ മീഡിയ വഴിയാണ് രഞ്ജിത് ഈ സ്ത്രീയെ പരിചയപ്പെട്ടത്. കുറ്റാരോപിതനായ രഞ്ജിത്തിനെ ഇന്നലെ തന്നെ കോര്‍ട്ട് മാര്‍ഷ്യല്‍ ചെയ്ത് സര്‍വീസില്‍ നിന്ന് പിരിച്ചു വിട്ടതായി ഇന്ത്യന്‍ വ്യോമസേന അറിയിച്ചു.

നേരത്തെ ബിഎസ്എഫ് കോണ്‍സ്റ്റബിളും സൈനികനുമടക്കം ആറുപേരെ ചാരവൃത്തിയുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്തിരുന്നു. ഇന്ത്യയുടെ ആയുധ ശേഖരത്തെപ്പറ്റിയും പ്രതിരോധ രഹസ്യങ്ങളും ഇവര്‍ പാകിസ്താന് കൈമാറിയിരുന്നതായി കണ്ടെത്തിയിരുന്നു. എന്നാല്‍, രഞ്ജിത്തിന് ഇവരുമായി ബന്ധമുണ്ടോ എന്ന കാര്യത്തില്‍ ഇതുവരെ സ്ഥിരീകരണമായിട്ടില്ല. കൂടുതല്‍ ചോദ്യം ചെയ്യലില്‍ മാത്രമേ ഇക്കാര്യത്തില്‍ വ്യക്തത വരൂ.

തേന്‍മൊഴികളില്‍ നിന്ന് സെക്‌സ് ചാറ്റിംഗിലേക്ക്; മലയാളി ഉദ്യോഗസ്ഥനെ ഐഎസ്‌ഐ വളച്ചത് ‘സുന്ദരിയായ ദാമിനി’യിലൂടെ; രഞ്ജിത്തില്‍ നിന്ന് ഐഎസ്‌ഐ വിവരങ്ങള്‍ ചോര്‍ത്തിയത് ഇങ്ങനെ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News