വിധി സര്‍ക്കാര്‍ നയത്തിനുള്ള അംഗീകാരമെന്ന് മുഖ്യമന്ത്രി; തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്ക് പുനരധിവാസം ഉറപ്പാക്കുമെന്നും ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: ബാര്‍ കേസില്‍ സുപ്രീംകോടതി വിധി സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയത്തിനുള്ള അംഗീകാരമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സുപ്രീംകോടതി വിധി ആര്‍ക്കും എതിരാണെന്ന് കരുതേണ്ട. ഈ സര്‍ക്കാരിന്റെ ധീരമായ നടപടിയാണ് മദ്യനയമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സര്‍ക്കാര്‍ നയം 100 ശതമാനം അംഗീകരിക്കുന്നതാണ് കോടതിയുടെ വിധി. മദ്യനയം മൂലം തൊഴില്‍ നഷ്ടപ്പെവര്‍ക്ക് പുനരധിവാസം ഉറപ്പാക്കുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിച്ച് തിരുവനന്തപുരത്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News