ഇനി ബാറിലെ മദ്യപാനം പഞ്ചനക്ഷത്രത്തില്‍ മാത്രം; ആകെ 27 എണ്ണം; 5 ജില്ലകള്‍ ബാര്‍ രഹിതം

സംസ്ഥാനത്ത് ഇനി ബാറുകളില്‍ പോയി മദ്യപിക്കണമെങ്കില്‍ പഞ്ചനക്ഷത്ര ബാറുകള്‍ മാത്രമാണ് ആശ്രയം. ആകെയുള്ളത് 27 പഞ്ചനക്ഷത്ര ബാറുകള്‍. ഇതില്‍ ഏറ്റവും അധികം പഞ്ചനക്ഷത്ര ബാറുകള്‍ പ്രവര്‍ത്തിക്കുന്നത് എറണാകുളം ജില്ലയിലാണ്. 9 എണ്ണം. തലസ്ഥാന ജില്ലയില്‍ 6 പഞ്ചനക്ഷത്ര ബാറുകള്‍ ആണ് പ്രവര്‍ത്തിക്കുന്നത്.

കൊല്ലം, കോട്ടയം ജില്ലകളില്‍ രണ്ട് വീതം ബാറുകള്‍ക്ക് പഞ്ചനക്ഷത്ര പദവിയുണ്ട്. ആലപ്പുഴ, ഇടുക്കി, മലപ്പുറം, കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളില്‍ ഓരോ പഞ്ചനക്ഷത്ര ബാറുകള്‍ വീതം പ്രവര്‍ത്തിക്കും. സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയം സുപ്രീംകോടതി ശരിവച്ചതോടെ 5 ജില്ലകള്‍ ബാര്‍ രഹിത ജില്ലയായി. പത്തനംതിട്ട, തൃശൂര്‍, പാലക്കാട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ ഇനി ബാറുകള്‍ ഇല്ല.

സംസ്ഥാനത്ത് 33 ക്ലബ്ബുകള്‍ക്ക് മദ്യം വിളമ്പാന്‍ ലൈസന്‍സ് ഉണ്ട്. ഇല്ലാതായ 806 നക്ഷത്രബാറുകള്‍ക്ക് പകരം ബിയര്‍ – വൈന്‍ പാര്‍ലറുകള്‍ പ്രവര്‍ത്തിക്കും.

പഞ്ചനക്ഷത്ര ബാറുകള്‍ ജില്ല അടിസ്ഥാനത്തില്‍ ഇവയാണ്.

തിരുവനന്തപുരം

1. താജ് റസിഡന്‍സി
2. ഹോട്ടല്‍ ഹില്‍ട്ടന്‍ ഇന്‍
3. താജ് ഗ്രീന്‍കോവ് റിസോര്‍ട്ട് കോവളം
4. ദ കോവളം റിസോര്‍ട്‌സ്
5. ഉദയ സമുദ്ര
6. ഹോട്ടല്‍ ലേക്ക് പാലസ് കഠിനംകുളം

കൊല്ലം

7. ക്വയിലോണ്‍ ബീച്ച് ഹോട്ടല്‍
8. ദ റാവിസ് ഹോട്ടല്‍

ആലപ്പുഴ

9. വസുന്ധര സരോവര്‍ പ്രിമിയര്‍, വയലാര്‍, ചേര്‍ത്തല

കോട്ടയം

10. ലേക്ക് റിസോര്‍ട്ട്, കുമരകം
11. സൂരി ഹോസ്പിറ്റാലിറ്റി, കുമരകം

ഇടുക്കി

12. ഹോട്ടല്‍ ക്ലബ് മഹീന്ദ്ര ലേക്ക് വ്യൂ

എറണാകുളം

13. ലേ മെറിഡിയന്‍, കൊച്ചി
14. ഡ്രീം ഹോട്ടല്‍
15. ഹോട്ടല്‍ കാസിനോ
16. താജ് റസിഡന്‍സി
17. താജ് മലബാര്‍
18. ഹോട്ടല്‍ ട്രിഡന്റ്
19. ഹോളിഡേ ഇന്‍
20. റമദ ലേക്ക് റിസോര്‍ട്‌സ്
21. എയര്‍ലിങ്ക് കാസില്‍

മലപ്പുറം

22. ആര്‍പി റിസോര്‍ട്ട്‌സ്, അഴിഞ്ഞിലം, രാമനാട്ടുകര

കോഴിക്കോട്

23. ഹോട്ടല്‍ ഗേറ്റ് വേ

കാസര്‍കോട്

24. വിവാന്ത ബൈ താജ്, ബേക്കല്‍

മൂന്ന് പഞ്ചനക്ഷത്ര ബാറുകള്‍ക്ക് സര്‍ക്കാര്‍ പിന്നീട് അനുമതി നല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News