മുഖക്കുരു, മുഖത്തെ കറുത്ത പാടുകള്‍  എന്നിവ മാറ്റാന്‍ പാരമ്പര്യ ചികിത്സ; കസ്തൂരിമഞ്ഞളും ചെറുനാരങ്ങയും കറിവേപ്പിലയും ഉത്തമം

മുഖക്കുരുവാണ് പലരും അനുഭവിക്കുന്ന പ്രധാന പ്രശ്‌നം. മുഖക്കുരു മാറ്റാന്‍ പലവഴികളും പരീക്ഷിച്ച് പരാജയപ്പെട്ടവര്‍ നിരവധി. ദേഷ്യം വന്നാല്‍ ചിലപ്പോള്‍ മുഖക്കുരു പൊട്ടിക്കുകയും ചെയ്യും. ഇത് അതിലും വലിയ പ്രത്യാഘാതമുണ്ടാക്കും. പൊട്ടിയ കുരുവിന്റെ നീരൊലിച്ച് മറ്റിടങ്ങളില്‍ കൂടുതല്‍ കുരു വരും. ഈ പാടു പോകാന്‍ വേറെ വഴി നോക്കണം. മുഖക്കുരു മാറിയാലും അതിന്റെ പാടുകള്‍ മാറിക്കിട്ടാനും പലരും പലവഴികളും പരീക്ഷിക്കാറുണ്ട്. ചിക്കന്‍പോക്‌സ് വന്ന പാടു മാറ്റാനും ബദ്ധപ്പാടാണ്. എന്നാല്‍, എല്ലാ വഴിയും ആലോചിച്ച് പരാജയപ്പെട്ടെങ്കില്‍ താഴെ പറയുന്ന പാരമ്പര്യ മരുന്ന് ഒന്നു പരീക്ഷിച്ചു നോക്കൂ.

20 ഗ്രാം കറിവേപ്പിലയും 20 ഗ്രാം കസ്തൂരിമഞ്ഞളും 20 ഗ്രാം കസ്‌കസും സമംചേര്‍ത്ത് ഒരു ചെറുനാരങ്ങയും ചേര്‍ത്ത് കറിവേപ്പില ആദ്യം നന്നായി അരച്ചെടുക്കണം. ഇതോടൊപ്പം കസ്തൂരി മഞ്ഞള്‍ പൊടിച്ചതും കസ്‌കസും ചേര്‍ത്ത് ചെറുനാരങ്ങ പിഴിഞ്ഞ് ഒഴിച്ച് നല്ലവണ്ണം കുഴച്ച് രാവിലെ മുഖത്തു തേക്കുക. രണ്ടു മണിക്കൂര്‍ കഴിഞ്ഞു ചൂടുവെള്ളം ഉപയോഗിച്ച് മുഖം കഴുകുക. ഇത് 48 ദിവസം തുടര്‍ച്ചയായി ചെയ്താല്‍ മുഖത്തെ പാടുകള്‍ തീരെ മാഞ്ഞു പോകും. പെണ്‍കുട്ടികള്‍ ഇത് മുഖത്തു പുരട്ടിയാല്‍ മുഖക്കുരു ശല്യം ഉണ്ടാകില്ല. വന്നതു പോകുകയും ഉണ്ടായ കുഴികള്‍ നികന്നു വരുകയും ചെയ്യും. കൈമുട്ടില്‍ ഉണ്ടാകുന്ന കറുത്ത പാടുകള്‍ക്കും ഇത് ഉത്തമ പ്രതിവിധിയാണ്.

ഇത് സ്ത്രീകള്‍ക്കല്ലേ എന്നു കരുതി പുരുഷകേസരികള്‍ വിഷമിക്കാന്‍ വരട്ടെ. പുരുഷന്മാര്‍ക്ക് കൂടെ ഉപയോഗിക്കാന്‍ പറ്റുന്ന ഒരു മരുന്ന് കൂടി പറയാം. കാട്ടാവണക്കിന്റെ ഇല തനിയെ അരച്ചോ ചെറുനാരങ്ങാ നീരു ചേര്‍ത്ത് അരച്ചോ മുഖത്തു പുരട്ടാം. പ്രത്യേകം ശ്രദ്ധിക്കണം. കടലാവണക്ക് അല്ല. കാട്ടാവണക്ക് തിരിച്ചറിയാന്‍ എളുപ്പമാര്‍ഗം കൂടി പറഞ്ഞു തരാം. ഇലയുടെ നിറം ചുവപ്പായിരിക്കും. കായ ചെറുതുമായിരിക്കും. തേച്ചു രണ്ടു മണികൂര്‍ കഴിയുമ്പോള്‍ കഴുകിക്കളയുക. കഴുകിയതിനു ശേഷം മുഖത്ത് വെളിച്ചെണ്ണ പുരട്ടണം. പൗഡര്‍, ക്രീം എന്നവ ഉപയോഗിക്കാന്‍ പാടില്ല. സ്ത്രീകള്‍ക്കും ഈ മരുന്ന് പരീക്ഷിക്കാവുന്നതാണ്. സ്ത്രീകള്‍ ഇതിന്റെ കൂടെ കസ്തൂരി മഞ്ഞള്‍ കൂടെ ചേര്‍ത്തു അരക്കണം. ഇല അരക്കുന്നതില്‍ വെള്ളം ചേര്‍ക്കരുത്. മുഖക്കുരു പൊട്ടിച്ച കുഴികള്‍ നികത്താനും മുഖത്തെ പൊലിമ കൂടാനും പ്രയോഗിച്ചു നോക്കാവുന്നതാണ്.

കടപ്പാട്: ഡാനിയല്‍ ബാബു

വൈദ്യശാല ഫേസ്ബുക്ക്‌ ഗ്രൂപ്പ്‌ :https://www.facebook.com/groups/1474997479477758/

വൈദ്യശാല ഫേസ്ബുക്ക്‌ പേജ് : :https://www.facebook.com/vaidhyasala/

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here