പതിനാറുകാരിയെ തോക്കിന്‍ മുനയില്‍ നിര്‍ത്തി ആണ്‍സുഹൃത്തിനെ കൊണ്ട് ബലാല്‍സംഗം ചെയ്യിച്ചു; രണ്ടു പെണ്‍കുട്ടികള്‍ അറസ്റ്റില്‍

ഷേര്‍ഗഢ്(രാജസ്ഥാന്‍): കൂട്ടുകാരിയായ പതിനാറുകാരിയെ തോക്കിന്‍ മുനയില്‍ നിര്‍ത്തി ആണ്‍സുഹൃത്തിനെ കൊണ്ട് ബലാല്‍സംഗം ചെയ്യിച്ച് ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ അപ്‌ലോഡ് ചെയ്ത സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ പൊലീസ് പിടിയിലായി. പതിനാറുകാരിയെ അവളുടെ സ്വന്തം വീട്ടില്‍ വച്ചാണ് പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയും ചെയ്തത്. രാജസ്ഥാനിലെ ഷേര്‍ഗഢിലാണ് സംഭവം. രണ്ടു പെണ്‍കുട്ടികളെയും അറസ്റ്റു ചെയ്തിട്ടുണ്ട്. അതേസമയം, ബലാല്‍സംഗം ചെയ്ത ആണ്‍സുഹൃത്ത് ഒളിവിലാണ്. പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ പിതാവാണ് പൊലീസില്‍ പരാതി നല്‍കിയത്. ഡിസംബര്‍ 18ന് നടന്ന സംഭവം ഇപ്പോഴാണ് പുറത്തറിഞ്ഞത്.

അച്ഛനും അമ്മയും വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത് രണ്ടു കൂട്ടുകാരികളും പെണ്‍കുട്ടിയെ വിളിക്കുകയും വീട്ടിലേക്കു വരുകയും ചെയ്തു. ആണ്‍ സുഹൃത്തും കൂടെയുണ്ടായിരുന്നു. വീട്ടിലെത്തിയ മൂവരും പെണ്‍കുട്ടിയെ റൂമിനകത്താക്കി വാതില്‍ അടയ്ക്കുകയും തോക്കിന്‍ മുനയില്‍ നിര്‍ത്തി പെണ്‍കുട്ടിയെ ആണ്‍സുഹൃത്ത് ബലാല്‍സംഗം ചെയ്യുകയുമായിരുന്നു. കൂട്ടുകാരികള്‍ രണ്ടുപേരും ഇത് ആസ്വദിച്ചു നിന്ന് ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയും ഇന്റര്‍നെറ്റില്‍ അപ്‌ലോഡ് ചെയ്യുകയും ചെയ്തു. പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ അടുത്ത സുഹൃത്തുക്കളും വീടിന് അടുത്തുള്ളവരുമാണ് അറസ്റ്റിലായ പെണ്‍കുട്ടികള്‍.

സംഭവം കഴിഞ്ഞ ഉടന്‍ മൂവരും സ്ഥലം വിടുകയും ചെയ്തു. മാതാപിതാക്കള്‍ വീട്ടിലെത്തിയ ശേഷവും സംഭവം അവരോട് തുറന്നു പറയാന്‍ പെണ്‍കുട്ടി തയ്യാറായില്ല. കുട്ടി വിഷാദരോഗത്തിന് അടിമപ്പെട്ടിരുന്നതായി സ്ഥലം എസ്‌ഐ പറഞ്ഞു. ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ അപ്‌ലോഡ് ചെയ്യുകയും അത് വൈറലായതിനെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ അറിയാനിട വരുകയും ചെയ്തു. അങ്ങനെയാണ് സംഭവം പുറത്തറിയുന്നത്.

വീട്ടില്‍ അതിക്രമിച്ചു കടക്കല്‍, പീഡനം, തോക്കുചൂണ്ടി ഭീഷണിപ്പെടുത്തല്‍, ബലാല്‍സംഗം തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. ഐപിസി 450-ാം വകുപ്പു പ്രകാരം ജീവപര്യന്തം തടവു വരെ ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News