2015ല്‍ ഫേസ്ബുക്കില്‍ സംഭവിച്ച പ്രധാനകാര്യങ്ങള്‍ ഉള്‍പ്പെടുത്തി കമ്പനി പുറത്തിറക്കിയ വീഡിയോ ശ്രദ്ധേയമാകുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന സംഭവങ്ങള്‍ ഉള്‍പ്പെടുത്തിയ വീഡിയോയില്‍ ഇന്ത്യയില്‍ നിന്നും നരേന്ദ്രമോഡിയും ബാഹുബലിയും ഇടം നേടിയിട്ടുണ്ട്.
വിയറ്റ്‌നാമിലെ സ്വവര്‍ഗ വിവാഹ അവകാശത്തിനായുള്ള റാലിയോടെയാണ് വീഡിയോ ആരംഭിക്കുന്നത്. യുഎസില്‍ ക്ലോക്ക് നിര്‍മ്മിച്ചതിന്റെ പേരില്‍ അറസ്റ്റിലായ അഹമ്മദ്, നാസ, ബ്ലഡ് മൂണ്‍, കുടിയേറ്റം, അഭയാര്‍ഥി പ്രശ്‌നങ്ങള്‍, നേപ്പാള്‍ ഭൂകമ്പം, പാരിസ് വെടിവെപ്പ് തുടങ്ങി ബാഹുബലിയിലെ ഗാനരംഗം വരെ വീഡിയോയില്‍ ഇടം പിടിച്ചിട്ടുണ്ട്.
2.02 മിനുട്ട് ദൈര്‍ഘ്യമുള്ള വീഡിയോ Let’s stand together in 2016 എന്ന സന്ദേശത്തോടെയാണ് ഫേസ്ബുക്ക് പുറത്തുവിട്ടത്.
Get real time update about this post categories directly on your device, subscribe now.
Discussion about this post