മോഡിയെ പിന്തള്ളി സണ്ണി ഒന്നാമത്; 2015ല്‍ ഇന്ത്യന്‍ ഇന്റര്‍നെറ്റ് ഉപഭോക്താക്കള്‍ ഗൂഗിളില്‍ കൂടുതല്‍ തെരഞ്ഞത് സണ്ണി ലിയോണിനെ

2015ല്‍ ഇന്ത്യയിലെ ഇന്റര്‍നെറ്റ് ഉപഭോക്താക്കള്‍ ഗൂഗിളില്‍ എന്താണ് കൂടുതല്‍ തെരഞ്ഞതെന്ന സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തു വന്നു. വ്യക്തി പട്ടികയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ തെരഞ്ഞിരിക്കുന്നത് ചൂടന്‍ താരം സണ്ണി ലിയോണിനെയാണെന്ന് ഗൂഗിള്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

തുടര്‍ച്ചയായി രണ്ടാം തവണയാണ് സണ്ണി ‘ഇന്ത്യന്‍ തിരച്ചിലില്‍’ തെരഞ്ഞെടുക്കപ്പെടുന്നത്. ബോളിവുഡ് താരങ്ങളായ സല്‍മാന്‍ ഖാന്‍, കത്രീന കൈഫ്, ദീപിക പാദുകോണ്‍, മുന്‍ രാഷ്ട്രപതി എപിജെ അബ്ദുല്‍കലാം എന്നിവരും പട്ടികയില്‍ പിന്നാലെയുണ്ട്. ഷാരുഖ് ഖാന്‍ ആറാം സ്ഥാനത്തും പ്രധാനമന്ത്രി നരേന്ദ്ര മോദി പത്താം സ്ഥാനത്തുമാണ്.

പദങ്ങളുടെ തെരച്ചിലില്‍ ഐആര്‍സിടിസിയെ പിന്തള്ളി ഓണ്‍ലൈന്‍ വ്യാപാരപ്രമുഖന്‍ ഫ്‌ളിപ്പ്കാര്‍ട്ട് ഒന്നാംസ്ഥാനത്തെത്തി. 2013ലും 2014ലും ഐആര്‍സിടിസിയാണ് മുന്നിലുണ്ടായിരുന്നത്. എസ്ബിഐ, ആമസോണ്‍, സ്‌നാപ്ഡീല്‍, എച്ച്ഡിഎഫ്‌സി ബാങ്ക്, വാട്‌സാപ്പ് തുടങ്ങിയവയും പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്.

‘Most Searched Mobile Device’ എന്ന പട്ടികയില്‍ മൈക്രോമാക്‌സിന്റെ യു യുറേക ഒന്നാമത് എത്തി. ലെനോവയുടെ A7000 നാലാം സ്ഥാനത്തും മോട്ടോ ജി അഞ്ചാമത്തും ഇടം നേടി. മോട്ടോ ജി ആയിരുന്നു കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ തിരഞ്ഞ മൊബൈല്‍ ഡിവൈസ്.

2015ല്‍ ലീല എന്ന ചിത്രത്തിലെ പ്രകടനവും മറ്റു വിവാദങ്ങളുമാണ് സണ്ണിയെ ശ്രദ്ധേയയാക്കിയത്. ഏഴോളം ചിത്രങ്ങളിലാണ് സണ്ണി ലിയോണ്‍ 2015ല്‍ വേഷമിട്ടത്. ഇതില്‍ ലീല, കുച്ച് കുച്ച് ലോച്ചാഹേ എന്നീ ചിത്രങ്ങളില്‍ നായിക വേഷത്തില്‍ എത്തി. മൂന്ന് ചിത്രങ്ങളില്‍ അതിഥിതാരമായും നര്‍ത്തകിയായും സണ്ണി പ്രത്യക്ഷപ്പെട്ടു. കോണ്ടം പരസ്യത്തിലൂടെയും വ്യായാമ മുറകളുടെ വീഡിയോയിലൂടെയും സണ്ണി ലിയോണ്‍ വിവാദങ്ങള്‍ക്ക് വഴിവച്ചു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like