ദില്ലി: നാലു മലയാളികളുള്‍പ്പെടെ 23 ഇന്ത്യക്കാര്‍ ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരര്‍ക്കൊപ്പം ചേര്‍ന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. 23 പേരില്‍ 17 പേരും ദക്ഷിണേന്ത്യയില്‍ നിന്നുള്ളവരാണ്. കേരളം, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ നിന്ന് നാല് പേരും തമിഴ്‌നാട്ടില്‍ നിന്ന് മൂന്ന്, കര്‍ണാടകയില്‍ നിന്ന് ആറു പേരുമാണ് ഐഎസിനൊപ്പം ചേര്‍ന്നത്.
കണ്ണൂര്‍ സ്വദേശികളായ റിഷാല്‍, ഇര്‍ഫാന്‍ ഇഖ്ബാല്‍, കോഴിക്കോട് സ്വദേശികളായ ഹുദ്ദ റഹീം, റിയാസ് റഹ്മാന്‍ എന്നിവരാണ് സംഘത്തിലെ മലയാളികള്‍. മഹാരാഷ്ട്രയില്‍ നിന്ന് നാലും ജമ്മുകാശ്മീര്‍, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിന്ന് ഓരോരുത്തരും സംഘത്തിനൊപ്പം ചേര്‍ന്നിട്ടുണ്ട്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ആക്രമണം നടത്താന്‍ ഐഎസിന് പദ്ധതിയുണ്ടെന്നും ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഐഎസില്‍ ചേരാന്‍ പദ്ധതിയിട്ട മൂന്ന് യുവാക്കളെ 26-ാം തീയതി ഹൈദരാബാദില്‍ നിന്ന് അറസ്റ്റ് ചെയ്തിരുന്നു. കാശ്മീര്‍ വഴി സിറിയ, ഇറാക്ക്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളിലേക്ക് കടക്കാനായിരുന്നു ഇവരുടെ പദ്ധതി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here