പാറ്റൂര്‍ ഭൂമി ഇടപാട്; വിഎസിന്റെ ഹര്‍ജി ഇന്ന് വിജിലന്‍സ് കോടതിയില്‍; ഉമ്മന്‍ചാണ്ടിയെ പ്രതിയാക്കി കേസെടുക്കണമെന്ന് ആവശ്യം

തിരുവനന്തപുരം: പാറ്റൂര്‍ ഭൂമി ഇടപാടില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ പ്രതിയാക്കി കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ സമര്‍പ്പിച്ച ഹര്‍ജി ഇന്ന് വിജിലന്‍സ് കോടതി പരിഗണിക്കും. തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതിയാണ് കേസ് പരിഗണിക്കുന്നത്.

സര്‍ക്കാര്‍ ഭൂമി കയ്യേറി സ്വകാര്യ വ്യക്തി ഫഌറ്റ് നിര്‍മിച്ച സംഭവത്തില്‍ ഉന്നത ഇടപെടല്‍ നടന്നതായി ആരോപണമുയര്‍ന്നിരുന്നു. ഇതില്‍ മുഖ്യമന്ത്രിക്കും പങ്കുണ്ടെന്നാണ് വിഎസിന്റെ പരാതി. മുഖ്യമന്ത്രിക്ക് പുറമെ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, മുന്‍ചീഫ് സെക്രട്ടറി ഭരത് ഭൂഷണ്‍ എന്നിവരെയും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നും വിഎസ് ആവശ്യപ്പെട്ടിട്ടുണ്ട്. സര്‍ക്കാര്‍ ഭൂമി സ്വകാര്യവ്യക്തികള്‍ക്ക് വിട്ട് നല്‍കാന്‍ മന്ത്രിമാരും ഉദ്യോഗസ്ഥരും കൂട്ട് നിന്നുവെന്നും വിഎസ് ആരോപിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News